Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

നമ്മളൊക്കെ ബാത്‌റൂം അറ്റാച്ഡ് ആയിട്ടുള്ള റൂമുകളിലല്ലെ താമസിക്കുന്നത്; അപ്പോ കക്കൂസിനുള്ളിൽ പാചകം ചെയ്താൽ എന്താ കുഴപ്പം? അംഗനവാടി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തത് കക്കൂസിനടുത്ത്; മൂക്കത്ത് വിരൽ വെച്ച് പോകുന്ന വാദവുമായി മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രി

നമ്മളൊക്കെ ബാത്‌റൂം അറ്റാച്ഡ് ആയിട്ടുള്ള റൂമുകളിലല്ലെ താമസിക്കുന്നത്; അപ്പോ കക്കൂസിനുള്ളിൽ പാചകം ചെയ്താൽ എന്താ കുഴപ്പം? അംഗനവാടി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തത് കക്കൂസിനടുത്ത്; മൂക്കത്ത് വിരൽ വെച്ച് പോകുന്ന വാദവുമായി മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മധ്യപ്രദേശ്: കക്കൂസിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്‌നവുമില്ലെന്നാണ് മധ്യപ്രദേശ് മന്ത്രി ഇമർതി ദേവി പറയുന്നത്. നമ്മളൊക്കെ ബാത്‌റൂം അറ്റാച്ഡ് ആയിട്ടുള്ള റൂമുകളിലല്ലെ താമസിക്കുന്നത്. അപ്പോൾ പിന്നെ ഭക്ഷണം പാകം ചെയ്യുന്നതിൽ എന്താ പ്രശ്‌നം എന്നാണ് മന്ത്രിയുടെ വാദം. അംഗനവാടിയിൽ കക്കൂസിന് സമീപത്ത് കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. കക്കൂസിനെയും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തെയും വേർതിരിക്കാൻ അവിടെയൊരു മറയുണ്ടായിരുന്നുവെന്നും ഇതേ പോലെ തന്നെയല്ലേ വീടുകളിലും എന്നും ആ കാരണത്താൽ വീട്ടിലെത്തുന്ന അതിഥികൾ ഭക്ഷണം കഴിക്കാതെ മടങ്ങാറുണ്ടോയെന്നും ചോദിക്കുകയാണ് കോൺഗ്രസ് നേതാവ്.

കഴിഞ്ഞ ദിവസമാണ് കെരാരയിലുള്ള അംഗൻവാടിയിലെ കക്കൂസിൽ ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഉപയോഗിച്ച് കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നത് വാർത്തയായത്. ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങളും കക്കൂസിലാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അംഗൻവാടി സൂപ്പർവൈസർക്കും വർക്കർക്കുമെതിരെ നടപടിയെടുത്തെന്ന് ജില്ല ഓഫിസർ ദേവേന്ദ്ര സുന്ദ്രയാൽ അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP