Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; അയൽവാസി യുവാവിനെ തല്ലിക്കൊന്നു

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; അയൽവാസി യുവാവിനെ തല്ലിക്കൊന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കടംവാങ്ങിയ 500 രൂപ തിരിച്ചു നൽകാത്തതിന്റെ പേരിൽ യുവാവിനെ അയൽവാസി തല്ലിക്കൊന്നു. മാൾഡ ജില്ലയിലെ ബമോംഗള പൊലീസ് സ്റ്റേഷനിലെ ഗംഗാപ്രസാദ് കോളനിയുടെ സമീപത്തായിരുന്നു സംഭവം. ബന്മാലി പ്രമാണിക് ആണ് മരിച്ചത്.

ബന്മാലി തന്റെ അയൽവാസിയായ പ്രഫുല്ല റോയിൽ നിന്ന് കടം വാങ്ങിയിരുന്നു. പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ പലതവണ വഴക്കിട്ടിരുന്നു. ഞായാറാഴ്ച വൈകീട്ട് പണം ആവശ്യപ്പെട്ട് റോയ് പ്രാമാണികിന്റെ വീട്ടിലെത്തി. എന്നാൽ അയാൾ അവിടെയുണ്ടായിരുന്നില്ല. തുടർന്ന് സമീപത്തെ ചായക്കടയിൽ കണ്ട പ്രാമാണികിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്ന് മുളവടികൊണ്ട് മർദിക്കുകയായിരുന്നു.

അടിയേറ്റ പ്രാമാണിക് കുഴഞ്ഞു വീണു. പിന്നീട് ബോധം വന്ന ശേഷം വീട്ടിലെത്തിയെങ്കിലും അടുത്ത ദിവസം മുതൽ ഛർദിക്കാൻ തുടങ്ങി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. എന്നാൽ അവിടെയത്തിക്കുമ്പോഴെക്കും യുവാവ് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മരിച്ച യുവാവിന്റെ സഹോദരന്റെ പരാതിയിൽ അയൽവാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP