Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ശ്രീനഗറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; രണ്ട് സൈനികർക്ക് പരിക്ക്; ആക്രമണം ഉണ്ടായത് രഹസ്യ വിവരത്തെത്തുടർന്ന് പുലർച്ചെ രണ്ടരയോടെ സൈനികർ എത്തിയപ്പോൾ

ശ്രീനഗറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; രണ്ട് സൈനികർക്ക് പരിക്ക്; ആക്രമണം ഉണ്ടായത് രഹസ്യ വിവരത്തെത്തുടർന്ന് പുലർച്ചെ രണ്ടരയോടെ സൈനികർ എത്തിയപ്പോൾ

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെയോടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും ചെയ്തു.രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ രണ്ടരയോടെ സ്ഥലത്തെത്തിയ സൈനികർക്കുനേരെ ഭീകരരർ വെടിവയ്ക്കുകയായിരുന്നു.ഇതോടെ സൈനികർ തിരിച്ചും വെടിവച്ചു.

സ്ഥലത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.ജമ്മുവിൽ ഭീകരർക്കെതിരെ സൈന്യം നടപടി കടുപ്പിച്ചിരിക്കുകയാണ്. കൊടുംഭീകരരായ നിരവധിപേരെയാണ് അടുത്തിടെ സൈന്യം കൊലപ്പെടുത്തിയത്. ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP