Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

പണിയെടുക്കാത്ത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ വക 'മുട്ടൻ പണി'; കാര്യക്ഷമത കാണിക്കാത്ത 1181 ഐപിഎസ് ഉദ്യോഗസ്ഥരും 1143 ഐഎഎസ് ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ; 14 പേർക്ക് നിർബന്ധിത വിരമിക്കൽ നോട്ടീസ്

പണിയെടുക്കാത്ത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ വക 'മുട്ടൻ പണി'; കാര്യക്ഷമത കാണിക്കാത്ത 1181 ഐപിഎസ് ഉദ്യോഗസ്ഥരും 1143 ഐഎഎസ് ഉദ്യോഗസ്ഥരും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ; 14 പേർക്ക് നിർബന്ധിത വിരമിക്കൽ നോട്ടീസ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കൃത്യമായി പണിയെടുത്തില്ലേൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായാലും രക്ഷയില്ലെന്നുറപ്പിച്ച് കേന്ദ്ര സർക്കാരിന്റെ പുത്തൻ നീക്കം. ജോലിയിൽ വേണ്ടത്ര കാര്യക്ഷമത കാണിക്കാത്ത 1181 ഐപിഎസ് ഉദ്യോഗസ്ഥരേയും 1143 ഐഎഎസ് ഉദ്യോഗസ്ഥരേയും നീരീക്ഷണത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്ന സൂചനയാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും പുറത്ത് വരുന്നത്. ഇക്കൂട്ടത്തിൽ 14 പേർക്ക് നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ സർവീസ് രേഖകൾ പരിശോധിച്ചാണ് ജോലിയിൽ മികവ് പുലർത്താത്തവരെ കണ്ടെത്തുന്നത്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നോട്ടീസ് നൽകി ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. മന്ത്രാലയം നോട്ടീസ് നൽകിയവരിൽ പത്തു പേർ ഐപിഎസുകാരും നാലു പേർ ഐഎഎസുകാരുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരം. ഇത്തരത്തിൽ പട്ടികയിൽപെടുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

1958-ലെ അഖിലേന്ത്യ സർവീസസ് നിയമത്തിലെ 16 (3) വകുപ്പനുസരിച്ചാണ് 2016, 2017, 2018 വർഷങ്ങളിലെ സർവീസ് രേഖകൾ പരിശോധിക്കുന്നത്. അതത് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണ് നടപടി. 2014, 2015 വർഷങ്ങളിലൊന്നും ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ സർവീസ് രേഖ പരിശോധന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഇത്തരം പരിശോധന കർശനമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP