Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ ആശ്വാസം നൽകി മോദി സർക്കാർ; ഇഎസ്‌ഐ വിഹിതം 6.5ൽ നിന്നും നാല് ശതമാനമാക്കി ഒറ്റയടിക്ക് കുറച്ചു; രണ്ടര ശതമാനം കുറച്ചത് കോടികൾ പ്രയോജനമില്ലാതെ കെട്ടിക്കിടക്കുന്നതുകൊണ്ട്; വിഹിതം കുറഞ്ഞാലും ആനുകൂല്യങ്ങൾക്ക് കുറവുണ്ടാകില്ലെന്ന് സർക്കാർ

തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ ആശ്വാസം നൽകി മോദി സർക്കാർ; ഇഎസ്‌ഐ വിഹിതം 6.5ൽ നിന്നും നാല് ശതമാനമാക്കി ഒറ്റയടിക്ക് കുറച്ചു; രണ്ടര ശതമാനം കുറച്ചത് കോടികൾ പ്രയോജനമില്ലാതെ കെട്ടിക്കിടക്കുന്നതുകൊണ്ട്; വിഹിതം കുറഞ്ഞാലും ആനുകൂല്യങ്ങൾക്ക് കുറവുണ്ടാകില്ലെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ ആശ്വാസമാകുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. ഇഎസ്‌ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തിൽനിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമ വിഹിതം 4.75 ശതമാനത്തിൽനിന്ന് 3.25 ശതമാനമാക്കിയും തൊഴിലാളി വിഹിതം 1.75 ശതമാനത്തിൽനിന്ന് 0.75 ശതമാനമാക്കിയുമാണ് കുറച്ചത്. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇഎസ്‌ഐ വിഹിതം വെട്ടിച്ചുരുക്കിയത്.

ഇത് സംബന്ധിച്ച് വ്യാഴാഴ്‌ച്ച ഇറക്കിയ ഉത്തരവ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു. 3.6 കോടി തൊഴിലാളികൾക്കും 12.5 ലക്ഷം തൊഴിൽദാതാക്കൾക്കും നിരക്ക് കുറച്ചത് ആശ്വാസമാകും.

2018-19 വർഷം മാത്രം തൊഴിലുടമകളിൽ നിന്നായി സർക്കാരിന് 22,379 കോടി രൂപ ലഭിച്ചിരുന്നു. തൊട്ടുമുൻപത്തെ വർഷം 13,662 കോടി ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. വിഹിതത്തിൽ വന്ന ഈ വർധനയും അതിൽ നിന്നു ലഭിച്ച നീക്കിയിരിപ്പും ഇഎസ്‌ഐ സ്ഥാപനങ്ങളുടെ നടത്തിപ്പിന് മതിയാവുമെന്നു മനസിലാക്കിയാണ് പങ്കാളിത്ത വിഹിതത്തിൽ കുറവു വരുത്താൻ സർക്കാർ തയാറായത്.

ഇതുവഴി സ്ഥാപനങ്ങൾക്ക് 5000 കോടി രൂപയുടെ വരെ ലാഭമുണ്ടാക്കുമെന്നാണു പ്രതീക്ഷ. ഇത് തൊഴിലാളി സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് കൂടുതൽ പേർക്കു തൊഴിൽ നൽകുന്നതിനു കമ്പനികളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്.

ചികിത്സ, പ്രസവം, അംഗവൈകല്യം എന്നിവ ഇഎസ്‌ഐ പരിരക്ഷയിൽ ഉൾപ്പെടുന്നു.ഇഎസ്‌ഐ നിയമപ്രകാരം തൊഴിലാളിയും തൊഴിലുടമയും അവരുടെ വിഹിതം അടക്കണം. കേന്ദ്ര സർക്കാറാണ് നിരക്ക് നിശ്ചയിക്കുക. ഇഎസ്‌ഐ പരിരക്ഷ കൂടുതൽ പേർക്ക് ലഭിക്കുന്നതിനായി 2017 ജനുവരി ഒന്നുമുതൽ ശമ്പള പരിധി 21000 രൂപയാക്കി ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP