Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

സ്വന്തം സഹോദരനെ കൊലപ്പെടുത്താൻ കിടത്തിയത് മൊബൈൽ മോർച്ചറിയിൽ; രക്ഷപെടുത്തി അധികൃതരും; വീഡിയോ കാണാം

സ്വന്തം സഹോദരനെ കൊലപ്പെടുത്താൻ കിടത്തിയത് മൊബൈൽ മോർച്ചറിയിൽ; രക്ഷപെടുത്തി അധികൃതരും; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

സേലം: മരിക്കാനായി 74കാരനെ മൊബൈൽ മോർച്ചറിയിൽ കിടത്തി ബന്ധുക്കൾ. സംഭവം പുറംലോകം അറിഞ്ഞതോടെ അധികൃതരെത്തി വൃദ്ധനെ രക്ഷപെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാലസുബ്രഹ്മണ്യം എന്ന ആളെയാണ് ബന്ധുക്കൾ മൊബൈൽ മോർച്ചറിയായി ഉപയോഗിക്കുന്ന ഫ്രീസറിൽ കിടത്തിയത്.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലസുബ്രഹ്മണ്യത്തെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് ഫ്രീസറിലാക്കിയത്. ഒരു രാത്രി മുഴുവൻ ഇദ്ദേഹത്തിന് ഫ്രീസറിൽ കഴിയേണ്ടിവന്നു. സഹോദരനാണ് മരിക്കാനായി ഇദ്ദേഹത്തെ ഫ്രീസറിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ട്. മൊബൈൽ മോർച്ചറിയിൽ ജീവനോടെ കിടക്കുന്ന ബാലസുബ്രഹ്മണ്യത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരനെതിരെ എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഒരു ഏജൻസിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സഹോദരൻ തിങ്കളാഴ്ച രാവിലെ ഫ്രീസർ വാടകയ്ക്കെടുത്തത്. ബാലസുബ്രഹ്മണ്യം മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ ഫ്രീസർ ആവശ്യപ്പെട്ടത്. പിറ്റേന്ന് ഇത് തിരികെ കൊണ്ടുപോകാനായി ഏജൻസിയിലെ ജീവനക്കാരൻ എത്തിയപ്പോഴാണ് ജീവനോടെ ബാലസുബ്രഹ്മണ്യത്തെ ഫ്രീസറിൽ കണ്ടത്. ഇദ്ദേഹം ഈ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇതേക്കുറിച്ച് ബന്ധുക്കളോട് ചോദിച്ചപ്പോൾ തങ്ങൾ അദ്ദേഹം മരിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP