Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗായകൻ കെ ജെ യേശുദാസിന്റെ സഹോദരൻ കായലിൽ മരിച്ച നിലയിൽ; കെ ജെ ജസ്റ്റിന്റെ മൃതദേഹം കണ്ടത് വല്ലാർപാടം ഡി.പി. വേൾഡിന് സമീപത്തുള്ള കായലിൽ; കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ജസ്റ്റിൻ രാത്രിയായിട്ടും വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി; അന്വേഷണം തുടങ്ങിയപ്പോൾ ലഭിച്ചത് മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സമപ്രായക്കാരന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരം; മരണ കാരണം അന്വേഷിച്ചു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗായകൻ കെ ജെ യേശുദാസിന്റെ സഹോദരരനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്. കാക്കനാട് അത്താണിയിൽ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

രാവിലെ വീട്ടിൽ നിന്നും പോയ ജസ്റ്റിൻ രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതിനാൽ ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കര പൊലീസ് മറ്റ് സ്‌റ്റേഷനുകളിലേക്കും വിവരം നൽകി. ഈ അന്വേഷണത്തിലാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്.

ഇതോടെ തൃക്കാക്കര പൊലീസ് ബന്ധുക്കളെ അറിയിച്ചു മൃതദേഹം തിരിച്ചറിയാൻ വേണ്ടി പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കയായാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കം.

പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങൾ: ആന്റപ്പൻ, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. എന്താണ് ജസ്റ്റിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP