Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

' ആപ്കാ കുവൈറ്റ്' സ്ഥാപക ദിനം ആചരിച്ചു

' ആപ്കാ കുവൈറ്റ്' സ്ഥാപക ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

 കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫൻ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ മുബാറക്ക് കാമ്പ്രത്ത് സ്വാഗതവും അനിൽ ആനാട് മുഖ്യ സന്ദേശം നൽകി.

ജനറൽ സെക്രട്ടറി എൽദോ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങൾക്ക് പ്രകാശ് ചിറ്റേഴത്ത്, ലിൻസ് തോമസ്, സബീബ് മൊയ്തീൻ , ബിനു ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ 'ഗാന സന്ധ്യ ' അരങ്ങേറി. ട്രഷറർ ഷിബു ജോൺ കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP