Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

ഗ്രാമങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം: മാണി സി കാപ്പൻ

ഗ്രാമങ്ങളുടെ പുരോഗതി ലക്ഷ്യമാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

തലനാട്: ഗ്രാമങ്ങളുടെ സമഗ്രമായ വികസനമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രധാന മെന്ന് മാണി സി കാപ്പൻ എം എൽ എ. ഏറെ പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളെ അടിസ്ഥാന വികസനത്തിലൂടെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തലനാട് പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷം 3 കോടി 25 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങക്ക് ഫണ്ട് അനുവദിച്ചു അതിന്റെ പ്രവർത്തനങ്ങൾ പല ഘട്ടത്തിലായി നടക്കുകയാണ്. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി 80 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. ഇല്ലിക്കൽ കല്ല്, അയ്യമ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ബ്രഹുത്തായ ടൂറിസം പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റ നിർമ്മാണ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിൽ പണി പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനവും പുതിയ റോഡുകളുട നിർമ്മാണ ഉദ്ഘാടനവും എം എൽ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ പ്രേംജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സതി വിജയൻ, ബ്ലോക്ക് മെമ്പർ രോഹിണി ഭായി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ആശ രാജു, എ എൻ രാമകൃഷ്ണൻ, എ കെ വിനോദ്, ലിൻസി ലാലിച്ചൻ, ജോണി തോമസ്, മനോജ് വി കെ, മോഹൻകുമാർ, മേരിക്കുട്ടി ആൻഡ്റൂസ്, ഷീജ സുബൈർ, ഡാലിയ ജോസഫ്, സതി വിജയൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രാജേന്ദ്ര പ്രസാദ്, സഞ്ചു കണ്ടോത്തിമല, ജോണി ജോസഫ്, എൻ റ്റി കുര്യൻ, സി കെ നസീർ, താഹ അടുക്കം, കെ റ്റി ഷാജി എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP