Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഷൂവിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വസ്ത്രാലയത്തിൽ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി: യുവാവ് അറസ്റ്റിൽ

ഷൂവിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വസ്ത്രാലയത്തിൽ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി: യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇട്ടിരിക്കുന്ന ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്തുവെച്ചു സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അറസ്റ്റു ചെയ്തു. കല്യാശേരി മാങ്ങാടിനടുത്തെ മുഹനാസാണ് (31) അറസ്റ്റിലായത്. കണ്ണൂർ താവക്കരയ്ക്കടുത്ത് പുതുതായി ആരംഭിിച്ച വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് യുവാവ് പരാക്രമം കാണിച്ചത്.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജെനെ തിരക്കുള്ള സമയം സ്ഥാപനത്തിലെത്തി അവിടെ ഷോപ്പിങ് നടത്തുകയായിരുന്ന സ്ത്രീകളുടെ സമീപത്തുനിന്ന് കാൽ ചലിപ്പിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂവിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തിയത്.

ഉടൻ സ്ഥാപന ഉടമ കണ്ണൂർ ടൗൺ പൊലിസിൽ വിവരമറിയിക്കുകയും ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. മുഹനാസിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്നു പൊലിസിന് സംശയമുണ്ട്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP