ചുരുളിയിലെ സംഭാഷണങ്ങളിൽ അശ്ലീലമില്ല; കഥയോടും കഥാപാത്രങ്ങളോടും ചേർത്ത് വച്ച് വേണം സംഭാഷണങ്ങൾ വിലയിരുത്താൻ; കോടതി നിർദ്ദേശ പ്രകാരം സിനിമ കണ്ട പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടിടിയിൽ റീല്‍സ് ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയിലെ സംഭാഷണങ്ങൾ അശ്ലീലമെന്ന് പരാതി ഉയർന്നിരുന്നു. വിഷയം ഹൈക്കോടതിയിലും എത്തി. ചിത്രം കണ്ട് വിലയിരുത്താൻ കോടതി പൊലീസിനെ ചുമതലപ്പെടുത്തി. 'ചുരുളി'യിൽ അശ്ലീലമില്ലെന്നാണ് പൊലീസ് സംഘത്തിന്റെ നിഗമനം. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിലെ സംഭാഷണങ്ങൾ കഥയോടും കഥാപാത്രങ്ങളോടും ചേർത്തുവച്ചു വേണം കാണാനെന്നാണ് പൊലീസ് സമിതിയുടെ വിലയിരുത്തൽ. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. എങ്കിലും നിയമവശങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ചുരുളിയിൽ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാൻ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സിനിമ സ്ട്രീം ചെയ്യുന്നതിൽ ക്രിമിനൽ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ചുരുളിയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയർന്നാൽ ഒരാൾക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരിൽ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാർക്കും കവികൾക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിനിമ ചലച്ചിത്രകാരന്റെ സൃഷ്ടിയാണ്. കലാകാരന്റെ സ്വാതന്ത്ര്യമെന്നാൽ സങ്കൽപ്പിക്കാനും സൃഷ്ടിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ചുരുളി ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രദർശിപ്പിക്കുന്നത്. ആവശ്യമുള്ളവർക്ക് പണം കൊടുത്തു കാണാം. ഒരാളും അതു കാണാൻ നിർബന്ധിക്കുന്നില്ല. നിർബന്ധപൂർവം ഒരാളെ കാണിയാക്കി മാറ്റുന്ന ഒന്നല്ല ഒടിടി പ്ലാറ്റ്ഫോമുകൾ കോടതി പറഞ്ഞു.
സിനിമയിൽ വള്ളുവനാടൻ ഭാഷ മാത്രമേ പറ്റൂ എന്നൊന്നും നിർദ്ദേശിക്കാൻ കോടതിക്കാവില്ല. കണ്ണൂർ ഭാഷ വേണം, തിരുവനന്തപുരം ഭാഷ വേണം എന്നൊന്നും പറയാനാവില്ല. സിനിമയുടെ പ്രദർശനം നിലവിലുള്ള ഏതെങ്കിലും നിയമത്തെ ലംഘിക്കുന്നുണ്ടോയെന്നേ കോടതിക്കു പരിശോധിക്കാനാവൂ. അതു പരിശോധിക്കുമ്പോൾ തന്നെ കലാകാരന്റെ സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- വിദേശത്തേക്കു മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞു വീണ് യുവാവ് മരിച്ചു; മരിച്ചത് മൂന്നു മാസം മുമ്പ് നാട്ടിലെത്തിയ 29കാരൻ
- ഒരു കൗതുകം കൊണ്ട് പോയതാ സാറേ..! പിടിച്ചു നിൽക്കാൻ പറഞ്ഞ കാര്യങ്ങളെല്ലാം വെറുതേയായി; ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ; വിരമിക്കാൻ നാല് ദിവസം ബാക്കി നിൽക്കേ എം.ജി.സാബുവിന് കാക്കിയില്ല! യാത്രയയപ്പിന് ആലപ്പുഴ സ്റ്റേഷൻ പരിസരത്തിട്ട പന്തൽ പൊളിച്ചു മാറ്റി
- ജോസ് കെ മാണിയെ കൈവിടാൻ സിപിഎം; രാജ്യസഭാ സീറ്റിൽ മുൻഗണന സിപിഐയ്ക്ക്; കേരള കോൺഗ്രസിനെ (എം) പിണക്കാതിരിക്കാൻ അടുത്ത തവണ നോക്കാമെന്ന ഓഫർ മാത്രം; ഭരണപരിഷ്ക്കരണ കമ്മീഷൻ സ്ഥാനവും ഉറപ്പില്ല; ജോസ് കെ മാണിക്ക് പദവികളില്ലാത്ത കാലമോ?
- ഡീപോർട്ട് ചെയ്യപ്പെട്ട ശ്രീലങ്കൻ യുവാവ് അപ്പീൽ ജയിച്ചു വീണ്ടും യു കെയിൽ എത്തും മുൻപെ മരണമെത്തി; ഭാര്യയെയും മക്കളെയും കാണാതെ 41 കാരന്റെ മരണം വേദനയായി മാറുമ്പോൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- മദ്യനയം മാറ്റം വിവാദമായതോടെ തടിയൂരാൻ മന്ത്രി മുഹമ്മദ് റിയാസ്; ബലിയാടാകും മുമ്പ് ദ്വീർഘകാല അവധിയിൽ പ്രവേശിച്ചു ടൂറിസം ഡയറക്ടർ പി.ബി.നൂഹ്; അവധിക്ക് പിന്നിൽ മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ; അനിമോന്റെ ശബ്ദരേഖയിൽ അഴിമതി പൊളിഞ്ഞത് വൻ അഴിമതി നീക്കം
- വിരമിക്കാൻ നാല് ദിവസം ബാക്കി നിൽക്കെ ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും; നിർദ്ദേശം നൽകി മുഖ്യമന്ത്രി; ഗൂണ്ട നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിയുടെ യാത്ര അയപ്പിനായി ഒരുക്കിയ പന്തൽ പൊളിച്ചുനീക്കി; പൊലീസിന് നാണക്കേട് ഉണ്ടാക്കിയ സംഭവത്തിൽ ദാക്ഷിണ്യം വേണ്ടെന്ന് ആഭ്യന്തര വകുപ്പ്
- ഇന്ത്യാ മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുമോ? സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫല സാധ്യതകൾ ചർച്ച ചെയ്യാൻ ജൂൺ ഒന്നിന് മുന്നണി യോഗം; സർക്കാർ രൂപവത്കരിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമുണ്ടായാൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളെയും നോട്ടമിടാൻ ആലോചന
- വളർത്തുനായയുടെ നഖം തട്ടി മുറിവേറ്റു; നായ ചത്തിട്ടും കാര്യമാക്കാതെ ചികിത്സ വേണ്ടെന്ന് വച്ചു; ഹോമിയോ ഡോക്ടർ മരിച്ചത് പേവിഷബാധ ഏറ്റെന്ന് സ്ഥിരീകരണം; റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത് ഞായറാഴ്ച
- നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചപ്പോൾ അനാഥരായത് മൂന്നുസഹോദരിമാർ; ഇലക്ട്രീഷ്യനായ അജയകുമാർ പൊതുവെ ശാന്തസ്വഭാവക്കാരനെന്ന് നാട്ടുകാർ; റോഡിൽ മലിനജലം ഒഴുക്കി വിട്ടത് ചോദ്യം ചെയ്തതിന് മർദ്ദിച്ചുകൊന്ന കേസിൽ പ്രതികൾ റിമാൻഡിൽ
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് കുടുംബം പോറ്റുന്ന ആളുകളെ നമ്പരുത്; സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ വിനായകൻ
- ശക്തമായ മഴ; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
- നടിയെ ആക്രമിച്ച കേസിൽ വിധി വരാൻ സമയമായി; രണ്ടു വള്ളത്തിൽ കാലുവച്ച് പ്രതികരിക്കാൻ ആർക്കും താൽപ്പര്യമില്ല; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിയും; മമ്മൂട്ടിയും സംഘടനയെ ഏറ്റെടുക്കില്ല; ഇടവേള ബാബുവും ജനറൽ സെക്രട്ടറി പദം വിടും; താര സംഘടനയിൽ തലമുറ മാറ്റത്തിന് സാധ്യത
- തുരങ്കത്തിനുള്ളിൽ പെരുച്ചാഴിയെപ്പോലെ കഴിയുന്ന നേതാവ്; ഹീബ്രു പഠിപ്പിച്ച് 18,000 ഫലസ്തീനികളെ ഇസ്രയേലിലേക്ക് അയച്ച് ചാരപ്പണി; ഈ ഫോട്ടോക്ക് താഴെ ചുവന്ന ഗുണനം ചിഹ്നം വീണാൽ അന്ന് യുദ്ധം തീരും; ഒരു ഭീകരന്റെ തലയ്ക്കുവേണ്ടി ഗസ്സയിൽ പൊലിഞ്ഞത് 36,000ത്തോളം ജീവൻ!
- ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍