Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

പഠന കാലത്ത് 150 ലേറെ തവണ പീഡിപ്പിച്ചെന്ന് മുൻ പെൺസുഹൃത്ത്; പരാതി എത്തിയത് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ; മലയാളി യുവാവിന് എതിരായ ബലാൽസംഗ കേസ് സുപ്രീം കോടതി റദ്ദാക്കി; കേസ് ഒഴിവാക്കിയത് കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച്

പഠന കാലത്ത് 150 ലേറെ തവണ പീഡിപ്പിച്ചെന്ന് മുൻ പെൺസുഹൃത്ത്; പരാതി എത്തിയത് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ; മലയാളി യുവാവിന് എതിരായ ബലാൽസംഗ കേസ് സുപ്രീം കോടതി റദ്ദാക്കി; കേസ് ഒഴിവാക്കിയത് കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളി യുവാവിനെതിരായ  ബലാത്സംഗക്കേസ് സുപ്രീം കോടതി റദ്ദാക്കി. പ്രത്യേക അധികാരം(142 ാം വകുപ്പ്) ഉപയോഗിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. കണ്ണൂർ സ്വദേശിക്കെതിരായ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. കണ്ണൂർ സ്വദേശിയുടെ സുഹൃത്തായ യുവതി നൽകിയ പരാതിയിലായിരുന്നു കേസ്.

പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നില്ല. തുടർന്നാണ് യുവാവ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. വൈദ്യ പരിശോധനയിൽ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെൺകുട്ടി പരാതി നൽകിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു.

2006-2010 കാലത്തു ചെന്നൈയിൽ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിൽ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറി. ഇതോടെയാണ് പെൺകുട്ടി പീഡനപരാതിയുമായി തമിഴ്‌നാട് പൊലീസിനെ സമീപിച്ചത്. തുടർന്ന് ഈ പെൺകുട്ടിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ യുവാവും കുടുംബവും എഴുതി നൽകിയെങ്കിലും, പിന്നീട് അതിൽ നിന്ന് പിന്മാറി. ഇതോടെ പൊലീസ് കേസുമായി മുന്നോട്ടുപോയി.

ഇതിനിടെ ജോലി ലഭിച്ച് ദുബായിലേക്കു പോയ യുവാവിനെ റെഡ് കോർണർ നോട്ടിസ് ഉൾപ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് യുവതി തന്നെ അറിയിച്ചെങ്കിലും, കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നത്. ഇതോടെ യുവാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ എം.ആർ. അഭിലാഷാണ് ഹർജിക്കാരനായി ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP