Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

വിസയുടെ കാര്യം ആലോചിച്ച് ഇനിയാരും ടെൻഷനടിക്കേണ്ടാ..; എല്ലാത്തരം വിസകൾക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകി യു.എ.ഇ; ചങ്കിടിപ്പോടെ കഴിഞ്ഞ മലയാളികൾക്ക് ആശ്വാസം

വിസയുടെ കാര്യം ആലോചിച്ച് ഇനിയാരും ടെൻഷനടിക്കേണ്ടാ..; എല്ലാത്തരം വിസകൾക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകി യു.എ.ഇ; ചങ്കിടിപ്പോടെ കഴിഞ്ഞ മലയാളികൾക്ക് ആശ്വാസം

സ്വന്തം ലേഖകൻ

ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും ആശ്വാസ നടപടിയുമായി സർക്കാർ. യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാർക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകിയിരിക്കുകയാണ് സർക്കാർ. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അറിയിപ്പു വന്നതോടെ വിസയുടെ കാര്യത്തിൽ ചങ്കിടിപ്പോടെ കഴിഞ്ഞ ആയിരക്കണക്കിനു പ്രവാസികൾക്കാണ് ഈക്കാര്യത്തിൽ ആശ്വാസമായിരിക്കുന്നത്.

2020 മാർച്ച് ആദ്യം രാജ്യത്തു തുടരുകയും വിസ കാലാവധി കഴിയുകയും ചെയ്ത യുഎഇ സന്ദർശകർക്ക് 2020 ഡിസംബർ അവസാനം വരെ വിസ കാലാവധി ലഭിക്കും. ലോകമെമ്പാടും കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ഏറെ ആശ്വാസം നൽകുന്നതാണ് ഈ മുൻകരുതൽ നടപടി. സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്‌സ് ഐ.ഡി. എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം. യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വർഷാവസാനം വരെ ആനൂകൂല്യത്തിന് അർഹരാണ്.

ഏപ്രിൽ 5ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വർഷം അവസാനം വരെ എല്ലാ റെസിഡൻസി വിസ പിഴകളും റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികൾക്ക് ആശ്വാസമായിരിക്കുകയാണ് യു.എ.ഇ.യുടെ പുതിയ തീരുമാനം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യാത്ര അനിശ്ചിതമായി നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP