Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസ മാറാതെ തന്നെ ജോലി മാറാം; കൊറോണയിൽ വിറങ്ങലിച്ചിരിക്കുന്ന വിദേശികൾക്ക് കൂടുതൽ ഇളവുകളുമായി യുഎഇ

വിസ മാറാതെ തന്നെ ജോലി മാറാം; കൊറോണയിൽ വിറങ്ങലിച്ചിരിക്കുന്ന വിദേശികൾക്ക് കൂടുതൽ ഇളവുകളുമായി യുഎഇ

സ്വന്തം ലേഖകൻ

കോവിഡ്-19 പ്രതിസന്ധിയിലാക്കിയ വിദേശികൾക്ക് വിസാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. ഇതനുസരിച്ച് ഒരു കമ്പനിയിൽനിന്നു മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയിൽത്തന്നെ തുടർന്ന് മറ്റു കമ്പനികൾക്കായി ജോലിചെയ്യാനും സാധിക്കും. മാത്രമല്ല, വിദേശികൾക്കായി കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുമെന്നും എമിഗ്രേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാടുകളിലേക്ക് മടങ്ങാനാകാതെയും ജോലിയെ കുറിച്ചും വിസയെ കുറിച്ചും ഓർത്തുമെല്ലാം വീർപ്പു മുട്ടി കഴിയുന്ന പ്രവാസികൾക്ക് അൽപം ആശ്വാസം നൽകുന്ന നടപടിയാണ് യുഎഇ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോലി നഷ്ടപ്പെട്ട് മാതൃരാജ്യത്തേക്ക് മടങ്ങാൻ സാധിക്കാത്തവർക്കായാണ് നിയമങ്ങളിൽ ഈ ഇളവുകൾ വരുത്തുന്നതെന്ന് ദുബായ് താമസ- കുടിയേറ്റ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. ഇതിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും ഈ വർഷം ഡിസംബർ അവസാനം വരെ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. ഇതോടെ സന്ദർശക വിസക്കാർക്കും വിസാ കാലാവധി അവസാനിച്ചവർക്കുമെല്ലാം ഈ വർഷം പിഴയില്ലാതെ രാജ്യത്തു തുടരാം. ആറുമാസത്തിലേറെയായി രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ വിസയും റദ്ദാക്കില്ല.

തൊഴിലാളികൾക്ക് മാന്യമായ താമസം ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയത്തിന്റെ സ്ഥിരംസമിതി വ്യവസായികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളസാഹചര്യം മനസ്സിലാക്കി ടൂറിസം, വ്യവസായം എന്നിവ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ താമസക്കാർക്ക് രാജ്യത്തെ ഏത് ആശുപത്രിയിലും പരിശോധനയ്ക്കായി സമീപിക്കാമെന്നും മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP