Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്‌ക്കൊപ്പം നിന്ന് കോന്നിയിൽ നേട്ടം കൊയ്യാൻ ബിജെപി; സഭാ അധ്യക്ഷന്മാരുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയത് കെ സുരേന്ദ്രന് വോട്ടുറപ്പിക്കാൻ; ഓർത്തഡോക്‌സ് പക്ഷത്തെ ചില കോൺഗ്രസ് ഭാരവാഹികൾ ബിജെപിക്കു വേണ്ടി പരസ്യമായി രംഗത്ത് വരുമെന്ന് സൂചന; അഞ്ചിൽ ഒന്നിൽ പോരാട്ടം അതിശക്തമാക്കാൻ ബിജെപി

സഭാ തർക്കത്തിൽ ഓർത്തഡോക്‌സ് സഭയ്‌ക്കൊപ്പം നിന്ന് കോന്നിയിൽ നേട്ടം കൊയ്യാൻ ബിജെപി; സഭാ അധ്യക്ഷന്മാരുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയത് കെ സുരേന്ദ്രന് വോട്ടുറപ്പിക്കാൻ; ഓർത്തഡോക്‌സ് പക്ഷത്തെ ചില കോൺഗ്രസ് ഭാരവാഹികൾ ബിജെപിക്കു വേണ്ടി പരസ്യമായി രംഗത്ത് വരുമെന്ന് സൂചന; അഞ്ചിൽ ഒന്നിൽ പോരാട്ടം അതിശക്തമാക്കാൻ ബിജെപി

സ്വന്തം ലേഖകൻ

കൊച്ചി: സഭാതർക്കവിഷയത്തിൽ ഓർത്തഡോക്‌സ് സഭയ്‌ക്കൊപ്പം നിന്ന് കോന്നിയിൽ നേട്ടംകൊയ്യാൻ ബിജെപി.യുടെ തന്ത്രം. ബിജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും കോന്നി മണ്ഡലത്തിന്റെ ചുമതലക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും ഓർത്തഡോക്‌സ് സഭാധ്യക്ഷന്മാരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമാണ്.

തൃശ്ശൂർ പഴഞ്ഞി പള്ളിയിലെത്തിയാണ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, മെത്രാപ്പൊലീത്തമാരായ ഗീവർഗീസ് മാർ യൂലിയോസ്, മാത്യൂസ് മാർ സേവേറിയോസ് എന്നിവരുമായി ചർച്ചനടത്തിയത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി.യുടെ നീക്കം. കോന്നി മണ്ഡലത്തിലെ പ്രബല വിഭാഗമാണ് ഓർത്തഡോക്‌സ് പക്ഷം. അതുകൊണ്ട് ഔദ്യോഗികമായിത്തന്നെ ബിജെപി. ചരടുവലി തുടങ്ങി.

ഓർത്തഡോക്‌സ് പക്ഷത്തെ ചില കോൺഗ്രസ് ഭാരവാഹികൾ പാർട്ടിബന്ധം ഉപേക്ഷിച്ച് ബിജെപി.ക്കുവേണ്ടി പരസ്യമായി രംഗത്തുവരാൻ തയ്യാറായത് ഇതിന്റെ ഭാഗമാണ്. സഭാ വിശ്വാസികളിൽ ചിലർ കമ്മിറ്റിയുണ്ടാക്കിത്തന്നെ ബിജെപി. സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രവർത്തനത്തിനുണ്ട്. ഓർത്തഡോക്‌സ് സഭയുമായി ബന്ധമുണ്ടാക്കുന്നത് പാർട്ടിക്ക് ഉപകരിക്കുമെന്ന ഉറച്ചവിശ്വാസമാണ് ബിജെപി.ക്ക്. പാർട്ടിക്ക് ഒരു നഷ്ടവും സംഭവിക്കാനില്ല.

മറ്റുമുന്നണികൾ തഴഞ്ഞിട്ടിരിക്കുന്ന ഓർത്തഡോക്‌സ് വിഭാഗത്തെ സഹായിക്കുന്നതിലൂടെ മധ്യതിരുവിതാംകൂറിൽ ഭാവിയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ബിജെപി. വിലയിരുത്തുന്നു. സുപ്രീംകോടതിവിധി നടപ്പാക്കിക്കിട്ടണമെന്ന ആവശ്യമാണ് ഓർത്തഡോക്‌സ് സഭ മുന്നോട്ടുവെക്കുന്നത്. അതുകൊണ്ട് നിയമത്തിന്റെ ഭാഗത്തുനിൽക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരിക്കാനും ബിജെപി. നേതാക്കൾക്ക് കഴിയും. ഇതിനാണ് ശ്രമം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ ഒരിടത്തെങ്കിലും നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും പ്രതീക്ഷ പോയതു കൊണ്ടാണ് കോന്നയിൽ വോട്ട് നേടാനുള്ള തന്ത്രങ്ങൾ ബിജെപി സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP