Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

'ബൈനറി' എത്തുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19 ന് റിലീസാവും

'ബൈനറി' എത്തുന്നു; സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 19 ന് റിലീസാവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' വരുന്നു.ഏറെ പുതുമയുണർത്തുന്ന ചിത്രം തിയേറ്ററിൽ 19 ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറിൽ ഡോ. ജാസിക്ക് അലിയാണ് 'ബൈനറി' സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് അനേകായിരം കണ്ണുകൾ ചേർന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബർ വേൾഡ്. ആ വലയിൽ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീരുന്ന എത്രയോ മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്.നിയമ സംവിധാനത്തിനോ, പൊലീസിനോ ഒന്നും ഇതിൽ ചെയ്യാനാവുന്നില്ല. അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബർ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം. സൂപ്പർഹിറ്റുകളായി മാറിയ പാട്ടുകളും ചിത്രത്തിന്റെ പുതുമയാണ്.

ചിത്രത്തിൽ -ജോയി മാത്യു, സിജോയ് വർഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന് ലെവിൻ, നിർമ്മൽ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ കിരൺരാജ് രാജേഷ് മലർകണ്ടി , കെ പി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കാനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.തിരക്കഥ- ജ്യോതിഷ് നാരായണൻ, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാർ, ക്യാമറ-സജീഷ് രാജ്, , സെക്കന്റ് ഷെഡ്യൂൾ ക്യാമറ- ഹുസൈൻ അബ്ദുൾ ഷുക്കൂർ, സെക്കൻഡ് ഷെഡ്യൂൾ-ക്രിയേറ്റീവ് ഡയറക്ടർ- കൃഷ്ണജിത്ത് എസ് വിജയൻ, സംഗീതം-എം കെ അർജ്ജുനൻ & രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റർ- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധർ, പി സി മുരളീധരൻ, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരൻ.പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് നെല്ലിക്കുന്നുമ്മേൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രശാന്ത് എൻ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും - മുരുകൻ, പി ആർ ഒ - പി ആർ സുമേരൻ, ഡിസൈൻസ്- മനോജ് ഡിസൈൻസ്,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP