Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എസ്‌ബിഐ ലൈഫിന്റെ സമഗ്ര സാമ്പത്തിക പരിരക്ഷാ സർവ്വേ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിനു ശേഷമുള്ള കാലത്തെ സാമ്പത്തിക സുരക്ഷ സംബന്ധിച്ച ഉപഭോക്താക്കളുടെ താൽപര്യങ്ങൾ വ്യക്തമാക്കുന്ന സമഗ്ര ഉപഭോക്തൃ സർവ്വേ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ എസ്‌ബിഐ ലൈഫ് ഇൻഷൂറൻസ് പുറത്തു വിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പ്രമുഖ നഗരങ്ങളിൽ 2,400 ഉപഭോക്താക്കൾക്കിടയിൽ സർവ്വേ നടത്തി കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സ്വാഭാവികമായും ശാരീരിക പ്രതിരോധം സംരക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇക്കാര്യത്തിൽ വർധിച്ചു വരുന്ന പ്രാധാന്യത്തെ കുറിച്ച് സർവ്വേയിൽ പങ്കെടുത്തവരെല്ലാം വ്യക്തമാക്കി. മാനസിക സമ്മർദ്ദം, ശാരീരിക പ്രതിരോധം കുറക്കുന്നതായി പത്തിൽ എട്ട് ഇന്ത്യക്കാരും ബോധവാന്മാരാണ്.

ഉപഭോക്താക്കളുടെ ഇപ്പോഴത്തെ സാമ്പത്തിക ആശങ്കകളെ കുറിച്ച് അന്വേഷിച്ച് സമ്മർദ്ദത്തിന്റെ കാരണം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കാൻ സർവ്വേ ശ്രമിക്കുന്നുണ്ട്. മാരക രോഗങ്ങൾക്കെതിരായ സാമ്പത്തിക സുരക്ഷിതത്വം, കുടുംബാംഗങ്ങൾക്ക് കോവിഡ് 19, ജീവിത ശൈലീ രോഗങ്ങൾ എന്നിവ ബാധിക്കുന്നത്, ജോലിയോ വരുമാനമോ നഷ്ടമാകുന്നത് എന്നിവയാണ് സമ്മർദ്ദത്തിനുള്ള ഏറ്റവും വലിയ മൂന്നു കാരണങ്ങൾ. ജീവിത ശൈലീ രോഗങ്ങളെ തുടർന്നുള്ള സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചു വ്യക്തമാക്കുന്നതാണ് സാമ്പത്തിക ആശങ്കകൾക്കുള്ള കാരണങ്ങളെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ. ജീവിതശൈലീ രോഗങ്ങളെ തുടർന്നുള്ള സാമ്പത്തിക അടിയന്തരാവശ്യങ്ങൾ നേരിടാൻ പകുതിയിലേറെ ഇന്ത്യക്കാരും തയ്യാറെടുത്തിട്ടില്ല എന്നതാണ് ആശങ്ക ഉയർത്തുന്ന വസ്തുത.

കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ പത്തിൽ എട്ട് ഉപഭോക്താക്കളും ലൈഫ്, ആരോഗ്യ ഇൻഷൂറൻസുകൾ വാങ്ങുന്നതായും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

മഹാമാരി കാലത്ത് മുന്നോട്ടു പോകുന്ന കാര്യത്തിൽ നമ്മുടെ രാജ്യത്തെ വ്യക്തികളും കുടുംബങ്ങളും കഴിഞ്ഞ ആറു മാസങ്ങളിൽ മികച്ച നീക്കങ്ങളാണ് നടത്തിയതെന്ന് സർവ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു സംസാരിക്കവെ എസ്‌ബിഐ ലൈഫ് ഇൻഷൂറൻസ് -സോൺ 2 പ്രസിഡന്റ് എം ആനന്ദ് ചൂണ്ടിക്കാട്ടി.

മുഖ്യ കണ്ടെത്തലുകൾ
$ സമ്മർദ്ദവും ആശങ്കയും മാനസിക, ശാരീരിക പ്രതിരോധത്തെ ബാധിക്കുമെന്നാണ് പത്തിൽ എട്ട് ഇന്ത്യക്കാരും ശക്തമായി കരുതുന്നത്
$ ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക അടിയന്തരാവശ്യങ്ങൾ നേരിടാൻ 50 ശതമാനത്തിലേറെ ഇന്ത്യക്കാരും പര്യാപ്തരല്ല.
$ ഏറ്റവും വലിയ മൂന്നു സാമ്പത്തിക ആശങ്കകൾ
- മാരക രോഗങ്ങൾക്കെതിരായ സാമ്പത്തിക സുരക്ഷ
- കുടുംബത്തിലുള്ളവർക്ക് ജീവിത ശൈലീ രോഗങ്ങൾ, കോവിഡ് 19 എന്നിവ ബാധിക്കുമോ എന്ന ഭയം
- ജോലിയോ വരുമാനമോ നഷ്ടമാകുന്നത്
$ പത്തിൽ എട്ട് (80 ശതമാനം) ഇന്ത്യക്കാരും ലൈഫ് ഇൻഷൂറൻസിനെ കുടുംബത്തിന്റെ ഭാവി സംരക്ഷിക്കുന്നതുമായി ബന്ധിപ്പിക്കുന്നുണ്ട്.
$ വർധിച്ചു വരുന്ന ചികിൽസാ ചെലവുകൾ നേരിടാനും കുടുംബത്തിനു മേലുണ്ടാകുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനും മാരക രോഗങ്ങൾക്കെതിരായ പരിരക്ഷ വാങ്ങുകയോ അതു നേടാൻ ആഗ്രഹിക്കുകയോ ചെയ്യുന്നവരാണ് പത്തിൽ ആറിലേറെ (61 ശതമാനം) ഇന്ത്യക്കാരും
$ മാരക രോഗങ്ങൾക്കെതിരായ പരിരക്ഷ ഇല്ലാത്ത ഇന്ത്യക്കാരിൽ പത്തിൽ ഏഴു പേർ (75 ശതമാനം) അടുത്ത മൂന്നു മാസങ്ങൾക്കുള്ളിൽ അതു വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP