Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

അന്താരാഷ്ട്ര വിമാന സർവീസ് ഉടൻ പുനരാരംഭിക്കണം: എം ഡി എഫ്

അന്താരാഷ്ട്ര വിമാന സർവീസ് ഉടൻ പുനരാരംഭിക്കണം: എം ഡി എഫ്

മൊയ്തീൻ പുത്തൻചിറ

മലപ്പുറം: നിർത്തി വെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) തുടങ്ങുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എംപി നിർവ്വഹിച്ചു. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് കാലത്തു എം പിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അവകാശ പ്രഖ്യാപന പത്രിക എം.ഡി.എഫ് അഡൈ്വസറി ബോർഡ് ചെയർമാൻ യുഎ. നസീർ കുഞ്ഞാലിക്കുട്ടി എം. പിക്ക് കൈമാറി.

1. നാട്ടിൽ കുടുങ്ങിപ്പോയ കുട്ടികളെ അവരുടെ അമ്മമാരുടെ അടുത്ത് എത്തിക്കുക.

2. വിദേശ രാജ്യങ്ങളിലെക്ക് വിമാന സർവ്വീസ് സാധാരണ ഗതിയിൽ ഉടൻ പുനരാരംഭിക്കുക.

3 .മഹാമാരി കാലത്ത് പ്രവാസികളുടെ അത്താണിയായ ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുക.

4. വന്ദേ ഭാരത് മിഷൻ സൗദി അറേബ്യയിലെ പ്രവാസി യാത്രക്കാരോട് കാണിച്ച വിവേചനം അവസാനിപ്പിക്കുന്നതിന് ഇടപെടുക.

5. ജോലി നഷ്ടപ്പെട്ട് മടങ്ങി വന്ന പ്രവാസികൾക്ക് അടിയന്തിര പാക്കേജ് പ്രഖ്യാപിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക.

6. വിദേശത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ ആശ്രിതർക്ക് അടിയന്തിര സഹായവും തൊഴിലും ഉറപ്പ് വരുത്തുന്നതിനായി അടിയന്തിരമായി മുഖ്യമന്ത്രിയുമായി സംസാരിക്കുക.

എന്നീ ആവശ്യങ്ങളാണ് എം ഡി എഫ് എംപിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഈ ആവശ്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തി അനുവദിച്ചു കിട്ടുവാൻ തന്നിൽ അർപ്പിതമായ സകല അധികാരവും ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

എം ഡി എഫ് പ്രസിഡന്റ് എസ്.എ. അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എടക്കുനി, ട്രഷറർ വി.പി. സന്തോഷ്, സെകട്ടറി ഒ.കെ. മൻസൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP