Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ബഹ്റൈൻ കോവിഡ്-19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി ഹുസൈൻ സി മാണിക്കോത്ത്

ബഹ്റൈൻ കോവിഡ്-19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായി ഹുസൈൻ സി മാണിക്കോത്ത്

സ്വന്തം ലേഖകൻ

മനാമാ: ചൈനയിലെ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഎൻബിജിയും ബഹ്റൈൻ ഹെൽത്ത് അഥോറിറ്റി യും സംയുക്തമായി ഒരുക്കുന്ന മൂന്നാംഘട്ട കോവിഡ് -19 വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി സി ഹുസൈൻ.

സെപ്റ്റംബർ ആറിനാണ് ഹുസൈൻ ആദ്യ വാക്‌സിൻ സ്വീകരിച്ചത് തുടർന്ന് രണ്ടാഴ്ച കാലത്തിനിപ്പുറം രണ്ട് ദിവസം മുമ്പ് വീണ്ടുമൊരു വാക്‌സിൻ ഡോസ് ശരീരത്തിലേക്ക് സ്വീകരിച്ചു. ഇനി വീണ്ടുമൊരു രണ്ടാഴ്ച കഴിയുമ്പോൾ പരീക്ഷണാർത്ഥിയെ ഡോക്ടർ മാർ നേരിട്ടുള്ള പരീക്ഷണത്തിന് വിധേയമാക്കും.

ബഹ്റൈനിൽ ബിസിനസ് നടത്തുന്ന ഹുസൈൻ സി മാണിക്കോത്ത് ഗൾഫ് പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പെതുപ്രവവത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന
ബഹ്റൈൻ കെഎംസിസി കാസർകോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി കൂടിയാണ്.

പോറ്റമ്മ നാട്ടിലെ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, വാക്‌സിൻ സ്വീകരിച്ചതിനെ തുടർന്ന് ദൈനംദിന ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ലെന്നും ഹുസൈൻ സി വ്യക്തമാക്കുന്നു.

യുഎഇ, ബഹ്റൈൻ, പെറു,മൊറോക്കോ,അർജന്റീന, ജോർദാൻ, തുർക്കി, ബംഗ്ലാദേശ്, സെർബിയ, പാക്കിസ്ഥാൻ തുടങ്ങി പത്തോളം രാജ്യങ്ങളിലായി അമ്പതിനായിരത്തിലധികം പേരിലായാണ് ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP