Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ജികെപിഎ ഭക്ഷണകിറ്റ് വിതരണം ഒന്നാം ഘട്ടം പൂർത്തിയായി; രണ്ടാം ഘട്ടം ഏപ്രിൽ 15ന് ആരംഭിക്കും; പൊതുമാപ് ഹെൽപ് ഡെസ്‌ക് തുടരുന്നു

ജികെപിഎ ഭക്ഷണകിറ്റ് വിതരണം ഒന്നാം ഘട്ടം പൂർത്തിയായി; രണ്ടാം ഘട്ടം ഏപ്രിൽ 15ന് ആരംഭിക്കും; പൊതുമാപ് ഹെൽപ് ഡെസ്‌ക് തുടരുന്നു

സ്വന്തം ലേഖകൻ

ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ കുവൈത്ത് ചാപ്റ്റർ നാലു ദിവസം കൊണ്ട് 250+ കിറ്റുകൾ നാലു ടീമുകൾ ആയി അന്ദലൂസ്, ഫിർദ്ദൗസ്, അർദ്ദിയ, റിഗ്ഗായ്, ഫർവാനിയ, ഖൈത്താൻ ഹവല്ലി, സവാബിർ, ദയ്യ, സാൽമിയ, മൈദാൻ ഹവല്ലി, അബൂഹലീഫ, മംഫഫ്, ഫഹാഹീൽ, ഫുനൈത്തീസ്, കുവൈത്ത് സിറ്റി തുടങ്ങിയ ഏരിയകളിൽ ഏറ്റവും യോഗ്യരെ കണ്ടെത്തി വിതരണം ചെയ്തതായി ഹെൽപ് ഡെസ്‌ക് കോർഡിനേറ്റർ മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു. ഗൂഗിൾ ഫോമിലൂടെ ആവശ്യക്കാരെ കണ്ടെത്തി ഏറ്റവും യോഗ്യരെ മനസിലാക്കുകയും, തികഞ്ഞ നിയന്ത്രണങ്ങളോടെ പാക്ക് ചെയ്ത് വളണ്ടിയർമ്മാർ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ചുകൊണ്ട് വിതരണം ചെയ്യുകയും ചെയ്തതുകൊണ്ട് വളരെ സമയം എടുക്കുന്നു. എങ്കിലും സുരക്ഷക്ക് ആണു പ്രാധാന്യം എന്ന് വളണ്ടിയർമാർ അറിയിച്ചു.

അങ്ങോട്ടു കിറ്റുമായ് ചെല്ലുമ്പോൾ നൽകിയതിലും വിലയുള്ള ഭക്ഷണ സാധനങ്ങൾ ഇങ്ങോട്ട് വിതരണത്തിനു നൽകി പലരും അത്ഭുതപ്പെടുത്തിയതായും വളരെ അത്യാവശ്യമുള്ളവർക്ക് ആദ്യം നൽകുക എന്ന നിലപാട് ആയതിനാൽ ആരും പരിഭവപ്പെടരുത് എന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ഇന്ന് വരെ ഓൺലൈൻ ഫോം വഴി രെജിസ്റ്റർ ചെയ്ത 136 ആളുകൾക്ക് ഇനിയും വിതരണം ചെയ്യാൻ ബാക്കിയുണ്ട്.

രണ്ടാം ഘട്ട 200 കിറ്റുകൾക്കായ് നാളെ മുതൽ തയ്യാറെടുപ്പുകൾ തുടങ്ങും. മഹബൂള, അബാസിയ ഏരിയകൾ അടുത്ത ഘട്ടം വിതരണത്തിൽ ഉൾപെടുത്തുന്നതാണു. ലോക്ഡൗൺ കാരണം അങ്ങോട്ടുള്ള പ്രവേശനം തടയപ്പെട്ടതിനാൽ അതിന് ഉതകുന്ന രീതിയിൽ ആകും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ജികെപിഎ പ്രസിഡന്റ് പ്രേംസൻ കായംകുളം പറഞ്ഞു.

പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് ഗ്രൂപ്പുകളിലും വളണ്ടിയർമാർക്ക് നേരിട്ടും ലഭിച്ച 600+ സംശയനിവാരണങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും 100+ പേരെ ഔട്ട് പാസിനായ് സന്നദ്ധപ്രവർത്തകരുമായ് ബന്ധപ്പെടുത്തുകയും ചെയ്തു. ഫാമിലി/ റെസിഡൻസ്/ വിസിറ്റ് വിസ (എക്‌സ്റ്റെൻഷൻ) പുതുക്കാനും മറ്റുമുള്ള സാങ്കേതിക സഹായങ്ങളും നൽകി തുടർപ്രവർത്തനം തുടരുന്നു. ഇതിനായ് GKPA യുമായ് സഹകരിക്കുന്ന വിവിധ സംഘടനാ പ്രവർത്തകർക്ക് കടപ്പാടും നന്ദിയും അർപ്പിക്കുന്നു. മൻസൂർ കിനാലൂർ, ഗിരീഷ് ലക്ഷ്മി, മനോജ് കോന്നി, അംബിളി നാരായണൻ, അബ്ദുൽ ജലീൽ, ഹാരിസ് ഐദീദ്, യാസിർ വടക്കൻ, ഫൈസൽ കാമ്പ്രത്ത്, ഉല്ലാസ് ഉദയഭാനു, ബിനു യോഹന്നൻ, അഷറഫ് ചൂരൂട്ട്, മധു, സജിത്, സോബി ജോർജ്ജ്, അജിത ജോയ്, ഷാജി അബ്ബാസിയ എന്നിവർ ആണ് ആദ്യ ഘട്ട വളണ്ടിയർ സേവനരംഗത്ത് പ്രവർത്തിച്ചത്.

സാമ്പത്തിക ക്ലേശം കാരണം സാധാരണക്കാരിൽ ഭക്ഷണലഭ്യതാ സാഹചര്യങ്ങൾ പരിമിതപ്പെടുകയും ഇപ്പോൾ സഹായം നൽകുന്നവരും ശംബള വിഷയങ്ങൾ കാരണം മാറിനിൽകേണ്ട സാഹചര്യവും മുന്നിൽ കണ്ടുകൊണ്ട് എല്ലാവരും ഭക്ഷണസാധനങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ശ്രദ്ധിക്കണം എന്ന് സംഘടന അഭ്യർത്ഥിക്കുന്നു.

രജിസ്റ്റർ ചെയ്ത 8-10 അവശ്യക്കാർക്ക് സ്വന്തം ഏരിയയിൽ കിറ്റുകൾ വിതരണം ചെയാൻ വാഹനവും സൗകര്യവും താത്പര്യവും ഉള്ളവർ അറിയിക്കുക +96566387619

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP