Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുഞ്ഞുങ്ങളെ രക്ഷിക്കാൻ പെരുമ്പാമ്പിന് മുന്നിൽ ചിറക് വിരിച്ച് മുണ്ടി പക്ഷി; മുമ്പോട്ടടുത്തിട്ടും പാമ്പിനു മുന്നിൽ ഭയപ്പെടാതെ നിന്ന അമ്മ പക്ഷികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുഞ്ഞുങ്ങളെ രക്ഷിക്കാൻ പെരുമ്പാമ്പിന് മുന്നിൽ ചിറക് വിരിച്ച് മുണ്ടി പക്ഷി; മുമ്പോട്ടടുത്തിട്ടും പാമ്പിനു മുന്നിൽ ഭയപ്പെടാതെ നിന്ന അമ്മ പക്ഷികളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളെ രക്ഷിക്കാൻ പെരുമ്പാമ്പിന് മുന്നിൽ ചിറക് വിരിച്ച് നിൽക്കുന്ന മൂന്ന് മുണ്ടി പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പെരുമ്പാമ്പ് മുന്നോട്ട് അടുത്തിട്ടും ധൈര്യം കൈവിടാതെ തന്റെ കുഞ്ഞുങ്ങളുടെ ജീവന് വേണ്ടി പോരാടിയ അമ്മ പക്ഷികളുടെ വീഡിയോ ഓസ്‌ട്രേലിയയിലെ ഡാർവിനിൽ നിന്നുമാണ് പുറത്ത് വന്നിരിക്കുന്നത്.

റോഡ് മുറിച്ചു കടന്ന പാമ്പ് നേരെ മുണ്ടി പക്ഷിയുടെ താമസ സ്ഥലത്തേക്കാണ് പോകുന്നത്. ഇത് കണ്ട ഉടൻ ഒരു അമ്മ പക്ഷി തന്റെ കുഞ്ഞിനെ തന്റെ പിന്നിലെ സ്ഥലത്തേക്ക് ഓടിച്ചു വിട്ടു. പിന്നാലെ തന്നെ മൂന്ന് പക്ഷികളും പാമ്പിന് മുന്നിൽ ചിറക് വിരിച്ചു നിൽക്കുകയും ചെയ്തു. എന്നാൽ പിറകോട്ട് പോകാൻ പാമ്പ് തയ്യാറായില്ല. എങ്കിലും ഒരിഞ്ച് പിന്നോട്ടില്ലെന്ന വാശിയോടെ പക്ഷികളും പാമ്പിന് മുന്നിൽ നിലയുറപ്പിച്ചു. പാമ്പ് മുന്നോട്ട് അടുത്തതോടെ സൈഡിലേക്ക് മാറിയെങ്കിലും തങ്ങളുടെ കുഞ്ഞിനെ പിന്നിൽ ചേർത്ത് നിർത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP