Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്രണ്ട്സ് ഓഫ് സോമർസെറ്റിന്റെ ചീട്ടുകളി മത്സരം 22ന് ന്യൂ ജേഴ്സിയിലെ ഹിൽസ്ബോറോയിൽ

ഫ്രണ്ട്സ് ഓഫ് സോമർസെറ്റിന്റെ ചീട്ടുകളി മത്സരം 22ന് ന്യൂ ജേഴ്സിയിലെ ഹിൽസ്ബോറോയിൽ

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: നോർത്ത് അമേരിക്കൻ മലയാളി സമൂഹത്തിൽ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് അമേരിക്കൻ മലയാളി കലാ കായിക പ്രേമികൾക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം ഫെബ്രുവരി 22 ന് ന്യൂ ജേഴ്സിയിലെ ഹിൽസ്ബോറോയിലുള്ള ഉക്രേനിയൻ ചർച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 14ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിക്കുന്നു. മത്സരങ്ങൾക്ക് വേണ്ടുന്ന ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നു വരുന്നു. 56 കളി മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാർഡും ($ 1000, $750, $500), 28 കളി മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും, ക്യാഷ് അവാർഡും ($500, $ 250,$ 150 ) എന്നീ ക്രമത്തിലും ലഭിക്കുന്നതാണ്.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഫെബ്രുവരി 14ന് മുമ്പായി 56 ഗെയിമിന് 350 ഡോളറും, 28 ഗെയിമിന് 150 ഡോളർ വീതവും (ഓരോ ടീമിനും) രജിസ്ട്രേഷൻ ഫീസ് നൽകി പേരുകൾ രജിസ്റ്റർ ചെയ്യണം.

രജിസ്ട്രേഷനായി താഴത്തെ ലിങ്ക് സന്ദർശിക്കുക
https://docs.google.com/forms/d/e/1FAIpQLSdqe9SGpGmx-y-LLTT6T7zUTD6ONW9kt1PEMjEI5SJg94mQxA/viewform

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് ഇതുപോലുള്ള മത്സരങ്ങളിലൂടെ ഫ്രണ്ട്സ് ഓഫ് സോമർസെറ്റ് ലക്ഷ്യമിടുന്നത്.

56 ഇന മത്സരങ്ങൾ ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും. 28 ഇനത്തിൽ മത്സരങ്ങൾ ഉച്ചക്ക് 11 മണി മുതലും ഹിൽസ്ബോറോ ഉക്രേനിയൻ ഹാളിൽ (1700 Brooks Blvd, Hillsborough, New Jersey 08844) നടത്തപ്പെടുന്നു. രജിസ്ട്രേഷൻ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും. ഇതിലേക്ക് അമേരിക്കയിലെ പതിനെട്ട് വയസിനു മുകളിലുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്നതാണ്.

മത്സരാർത്ഥികൾക്ക് ബ്രേക്ക് ഫാസ്റ്റ് , ലഞ്ച്, ഡിന്നർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

സ്ഥലം: ഉക്രേനിയൻ ചർച് ഹാൾ, 1700 ബ്രൂക്ക്സ് ബുൾവാർഡ്,ഹിൽസ്ബോറോ,ന്യൂ ജേഴ്സി, 08844)

കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ചാമക്കാല (7328615052),റോയ് മാത്യു (9084188133, സണ്ണി വാളിയപ്ലാക്കൽ (9089663701), ബോബി വർഗീസ് (2019272254).

വെബ്: https://tinyurl.com/fos5628-2020

സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP