Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202418Tuesday

ബാർ കോഴ അഴിമതിയിൽ മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ട് നുണ പറയിപ്പിക്കുന്നു; മന്ത്രിയുടെ ഓഫീസിൽ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്? എക്സൈസ് വകുപ്പിനെ ടൂറിസം ഹൈജാക്ക് ചെയ്തു; ആ ശബ്ദരേഖയിൽ എല്ലാമുണ്ട്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിഡി സതീശൻ വീണ്ടും

ബാർ കോഴ അഴിമതിയിൽ മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ട് നുണ പറയിപ്പിക്കുന്നു; മന്ത്രിയുടെ ഓഫീസിൽ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്? എക്സൈസ് വകുപ്പിനെ ടൂറിസം ഹൈജാക്ക് ചെയ്തു; ആ ശബ്ദരേഖയിൽ എല്ലാമുണ്ട്; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിഡി സതീശൻ വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ബാർ കോഴ അഴിമതിയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാർ കോഴ അഴിമതിയിൽ മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്? എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നും പരിഹസിച്ചു.

ടൂറിസം വകുപ്പ് മെയ് 21- ന് നടത്തിയ യോഗത്തിലാണ് മദ്യ നയത്തിൽ ഭേദഗതി വരുത്തണമെന്ന തീരുമാനം എടുത്തത്. ഇതിന് പിന്നാലെയാണ് ബാർ ഉടമകളുടെ സംഘടന എറണാകുളത്ത് യോഗം ചേർന്ന് പണപ്പിരിവ് നടത്താൻ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കിൽ ഒന്നും നടക്കില്ലെന്നും ശബ്ദരേഖയിൽ വ്യക്തമായി പറയുന്നുണ്ട്. മദ്യ നയ ഭേദഗതി സംബന്ധിച്ച് ആലോചനയേ നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറങ്ങിയത്. പി.ആർ.ഡിയോ ടൂറിസം വകുപ്പിലെ പി.ആർ.ഒയോ അല്ല ഈ പ്രസ്താവന ഇറക്കിയത്. മന്ത്രിയുടെ ഓഫീസിൽ നിന്നു തന്നെയാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറക്കിയത്-സതീശൻ പറഞ്ഞു.

മന്ത്രിയുടെ ഓഫീസിൽ നിന്നാണോ ടൂറിസം ഡയറക്ടറുടെ പ്രസ്താവന ഇറക്കുന്നത്. യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് പറയുന്നത്. ഇന്നലെ പ്രതിപക്ഷം പുറത്ത് വിട്ട സൂം ലിങ്കിന്റെ സ്‌ക്രീൻ ഷോട്ടിൽ അബ്ക്കാരി പോളിസി റിവ്യൂ ആണ് വിഷയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അബ്ക്കാരി പോളിസി റിവ്യൂ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ടൂറിസം ഡിപ്പാർട്ട്മെന്റിനാണോ? അബ്ക്കാരി പോളിസി തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണോ? എന്ത് ഭരണമാണ് ഇവിടെ നടക്കുന്നത്?

ടൂറിസം വകുപ്പ് അനധികൃതമായാണ് ഇടപെട്ടത്. മന്ത്രിമാർ ന്യായീകരിക്കാൻ ശ്രമിച്ച് പൊളിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ പുതിയ മദ്യ നയം നടപ്പാക്കുമെന്നതായിരുന്നു ഉറപ്പ്. അതിന് പണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് അഴിമതി. ഇക്കാര്യം ബാർ ഉടമകളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. പിന്നീട് അയാളെ ഭയപ്പെടുത്തി മാറ്റിപ്പറയിപ്പിച്ചിട്ട് എന്ത് കാര്യം? ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ടൂറിസം സെക്രട്ടറിയോട് റിപ്പോർട്ട് ചോദിച്ചത് എന്തിനാണ്? എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണ്. എക്സൈസ് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണ് ടൂറിസം വകുപ്പ് ചെയ്തത്. ടൂറിസം വകുപ്പ് തീരുമാനം എടുത്ത് പണം ആവശ്യപ്പെടുമ്പോഴും എക്സൈസ് വകുപ്പ് നോക്കുകുത്തിയായി നിൽക്കുകയാണ്.

ബാറുകളുടെ ടേൺ ഓവർ ടാക്സ് സംബന്ധിച്ച് പ്രതിപക്ഷം ചോദിച്ച നിയമസഭ ചോദ്യത്തിന് ഒരു വർഷമായിട്ടും മറുപടി നൽകിയിട്ടില്ല. ബാറുകളുടെ എണ്ണം വർധിച്ചിട്ടും ടേൺ ഓവർ ടാക്സ് താഴോട്ട് പോയി. ബാറുകളിൽ ഒരു പരിശോധനയും നടത്തുന്നില്ല. നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞിട്ടും ഒന്നുമായില്ല. കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്ര. ക്രമസമാധാനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇന്ന് പൊലീസിന്റെ യോഗം വിളിച്ചിരിക്കുകയാണ്. മാരാരിക്കുളത്ത് ഒരാൾ വണ്ടിയുടെ ചില്ല് തകർത്ത് തോക്ക് ചൂണ്ടിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് തയാറായില്ല. തോക്ക് ചൂണ്ടിയ മനോജ് എന്ന ക്രിമിനൽ സിപിഎം ഏരിയ കമ്മിറ്റി നേതാവിന്റെ അടുത്ത ആളാണെന്നും അയാൾക്കെതിരെ പരാതി നൽകാതെ വേഗം രക്ഷപ്പെട്ടോളാനുമാണ് പൊലീസ് പറഞ്ഞത്.

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. സിപിഎം ജില്ലാ കമ്മിറ്റിയാണ് എസ്‌പിയെ നിയന്ത്രിക്കുന്നത്. എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് പാർട്ടി ഏരിയാ നേതാക്കളാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP