Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

അവയവ കച്ചവടത്തിന്റെ മറവിൽ ലൈംഗിക പീഡനവും; ചൂഷണത്തിന് ഇരയായത് വൃക്ക കച്ചവടം നടത്തിയ യുവതി; അന്വേഷണം തുടങ്ങി പനങ്ങാട് പൊലീസ്; യുവതിയുടെ വെളിപ്പെടുത്തൽ കേസിലെ സൂത്രധാരനായ സാബിത്ത് അറസ്റ്റിലായതിന് പിന്നാലെ

അവയവ കച്ചവടത്തിന്റെ മറവിൽ ലൈംഗിക പീഡനവും; ചൂഷണത്തിന് ഇരയായത് വൃക്ക കച്ചവടം നടത്തിയ യുവതി; അന്വേഷണം തുടങ്ങി പനങ്ങാട് പൊലീസ്; യുവതിയുടെ വെളിപ്പെടുത്തൽ കേസിലെ സൂത്രധാരനായ സാബിത്ത് അറസ്റ്റിലായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അവയവക്കച്ചവടത്തിന്റെ മറവിൽ ലൈംഗിക പീഡനവും നടന്നുവെന്ന് പരാതി. യുവതിയുടെ പരാതിയിൽ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പണം നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. ഇടനിലക്കാരനെതിരെ യുവതി ഫേസ്‌ബുക്കിലിട്ട പരാതിയും നിർബന്ധപൂർവ്വം പിൻവലിപ്പിച്ചു.

മുഖ്യപ്രതി സാബിത്ത് അറസ്റ്റിലായതിന് പിന്നാലെ അവയവ കച്ചവടത്തിന് എത്തിയ തമിഴ്‌നാട് സ്വദേശികളെ തിരിച്ചയച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ.

അതിനിടെ അവയവക്കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എടത്തല സ്വദേശി സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിരവധി തവണ സാബിത്ത് നാസറുമായി പണമിടപാട് നടത്തിയതായി കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാബിത്തിന്റെ കേരളത്തിലെ സഹായിയാണ് സജിത്തിനെ വിലയിരുത്തലാണ് പൊലീസ്. അവയവ കടത്ത് സംഘവുമായി ഇയാൾക്ക് നേരിട്ട് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച് സാബിത്ത് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പൊലീസ് എത്തിയത്

സംഭവം അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിൽ നേരത്തേ പത്തംഗസംഘത്തെ രൂപവത്കരിച്ചിരുന്നു. കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദിലേക്ക് ഉൾപ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

സാബിത് ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. അവയവ ദാനവുമായി ബന്ധപ്പെട്ട് സാബിത്ത് പറഞ്ഞതെല്ലാം കളവാണെന്നാണ് സൂചന. കോടികൾ ഇയാൾ അവയവ കടത്തിലൂടെ നേടിയിട്ടുണ്ട്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം സാബിത്തിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്തായ കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും കണ്ടെത്തി. തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് സാബിത്ത്. ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈറ്റിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സാബിത്ത് നാസർ അറസ്റ്റിലായത്.

കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ച് പണമുണ്ടാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. കേരളത്തിലെ മൂന്ന് ആശുപത്രികളും സംശയ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയ മൊഴി എല്ലാം കളവാണോ എന്നും പരിശോധിക്കും. എൻഐഎയും വിശദ അന്വേഷണത്തിലാണ്. തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. വൃക്ക വിൽക്കാൻ പോയാണ് സംഘവുമായി അടുത്തതെന്ന സാബിത്തിന്റെ മൊഴിയും പൊലീസ് വിശ്വസിക്കുന്നില്ല. സാബിത്തിനെ വിശദ മെഡിക്കൽ പരിശോധനയ്ക്കും വിധേയമാക്കും.

അവയവ കടത്ത് കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ സാബിത്ത് നാസറിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മലയാളി ഉൾപ്പെടെ 20 പേരെ അവയവത്തിനായി ഇറാനിലേക്ക് കടത്തിയെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെ എൻഐഎ ചോദ്യം ചെയ്തു. കേസിൽ കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സാബിത്ത് അവയവക്കടത്ത് ഏകോപിപ്പിച്ചിരുന്നത്. വൃക്കദാതാക്കളെ ഇറാനിലെ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായിരുന്നു രീതി.

അവയവ വില്പന ഇറാനിൽ നിയമപരം എന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ കൊണ്ടുപോയിരുന്നത്. സാബിത്ത് കടത്തിക്കൊണ്ടുപോയവരിൽ പാലക്കാടുകാരൻ ഒഴികെ ബാക്കിയുള്ള 19 പേരും ഉത്തരേന്ത്യക്കാരാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഇത് ശരിയാണോ എന്നും പരിശോധിക്കുന്നുണ്ട്. അവയവദാതാവിന് പത്ത് ലക്ഷവും സാബിത്തിന് കമ്മിഷനായി അഞ്ച് ലക്ഷവുമാണ് സംഘം നൽകിയിരുന്നത് എന്നാണ് മൊഴി. ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗമാണ് സാബിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്. അവയവ ഇടപാടിലെ മുഖ്യകണ്ണി എന്ന് സംശയിക്കുന്ന കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP