Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

മമതാ ബാനർജിക്ക് കനത്ത തിരിച്ചടി: രാജ്ഭവൻ ജീവനക്കാർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തത് കേസിലെ വിവിധ വശങ്ങൾ പരിഗണിച്ച്; ഇനി റെഗുലർ ബഞ്ചിന് മുന്നിലേക്ക് കേസ്

മമതാ ബാനർജിക്ക് കനത്ത തിരിച്ചടി: രാജ്ഭവൻ ജീവനക്കാർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തത് കേസിലെ വിവിധ വശങ്ങൾ പരിഗണിച്ച്; ഇനി റെഗുലർ ബഞ്ചിന് മുന്നിലേക്ക് കേസ്

സ്വന്തം ലേഖകൻ

കൊൽക്കത്ത : രാജ്ഭവൻ ജീവനക്കാർക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് നടത്തുന്ന അന്വേഷണം കൽക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. ഗവർണർക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് കെട്ടിച്ചമച്ച മമത ബാനർജിക്കേറ്റ കനത്ത തിരിച്ചടിയാണിത്. പൊലീസ് നടപടികളും എഫ്‌ഐആറും റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.

രാജ്ഭവനിലെ ചില ജീവനക്കാർ തന്നെ തടഞ്ഞുനിർത്തി ബാഗും ഫോണും എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചുവെന്നും ഗവർണർക്കെതിരെ ശബ്ദമുയർത്തുന്നതിനെതിരെ താക്കീത് നൽകിയെന്നുമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭരണഘടനാപരിരക്ഷയുള്ള ഗവർണറുടെ ജീവനക്കാർക്കെതിരെ നിയമം ലംഘിച്ച് വ്യാജ കേസെടുത്ത് ഗവര്ണരെയും രാജ്ഭവനെയും അപകീർത്തിപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മമതസർക്കാർ ശ്രമിക്കുന്നുവെന്ന് രാജ്ഭവൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാദം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് 2024 ജൂൺ 17 വരെ അന്വേഷണം സ്റ്റേ ചെയ്തത്. ''നടപടികളും എഫ്‌ഐആറും റദ്ദാക്കാൻ ഹർജിക്കാർ അപേക്ഷിച്ചിട്ടുണ്ട്. വിഷയം ഇടക്കാല ഘട്ടത്തിലാണ്. ഹർജിക്കാരന് ജാമ്യം ലഭിച്ചു. തെളിവുകൾ ഇതിനകം ഐഒയുടെ കസ്റ്റഡിയിലാണ്. തന്നെ മുറിക്കുള്ളിൽ ഇരുത്തുകയും ഹർജിക്കാരൻ വഴിതടയുകയും ചെയ്തതായി പരാതിക്കാരി പറയുന്നു.

ഹർജിക്കാരനും മറ്റ് ജീവനക്കാരും പരാതിക്കാരിയുടെ ബാഗും ഫോണും എടുത്തുകൊണ്ടു പോകാൻ ശ്രമിച്ചതായി പരാമർശമുണ്ട്. എന്നാൽ പരാതിക്കാരി മുറി വിട്ടു പുറത്തുപോയി. ഈ ഘട്ടത്തിൽ 2024 ജൂൺ 17 വരെ സ്റ്റേ ചെയ്താൽ അന്വേഷണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് തോന്നുന്നില്ല. കോടതി വീണ്ടും തുറക്കുമ്പോൾ റിപ്പോർട്ട് റെഗുലർ ബെഞ്ചിന് മുമ്പാകെ വയ്ക്കട്ടെ - കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP