Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

വസ്തു പോക്കുവരവിന് 50000 കൈക്കൂലി; പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് മൂന്ന് വർഷം കഠിനതടവ്

വസ്തു പോക്കുവരവിന് 50000 കൈക്കൂലി; പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് മൂന്ന് വർഷം കഠിനതടവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വസ്തു പോക്കുവരവിന് കൈക്കൂലി വാങ്ങവേ കൈയോടെ പിടികൂടിയ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജിക്ക് മൂന്ന് വർഷം കഠിനതടവിനും 50000 രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വസ്തു പോക്ക് വരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയിൽ നിന്നും 50000 രൂപ കൈക്കൂലി വാങ്ങവേയാണ് 2020 ഓഗസ്റ്റ് 17ന് മൂന്നിലവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ വിജിലൻസ് കോട്ടയം യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന വി ജി രവീന്ദ്രനാഥ് കൈയോടെ പിടികൂടിയത്.

പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന റിജോ.പി.ജോസഫ്, കെ.എൻ രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തി ഡി വൈ എസ് പി ശ്രീ. വിദ്യാധരൻ കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതികൾക്ക് കോട്ടയം വിജിലൻസ് കോടതി ഇന്ന് മൂന്ന് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത് കെകെ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ . വിനോദ്കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP