Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

മുഖത്തും ശരീരത്തിലും ചോരയൊലിപ്പിച്ചും, കൈകൾ കെട്ടപ്പെട്ട നിലയിലും ദയനീയാവസ്ഥയിൽ; 'നിങ്ങൾ നായ്ക്കളാണ്, നിങ്ങളെ ഞങ്ങൾ ശരിയാക്കും, നായ്ക്കളെ' എന്നാക്രോശിക്കുന്ന ആയുധധാരി; ഹമാസ് ബന്ദികളാക്കിയ യുവ വനിതാ സൈനികരുടെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

മുഖത്തും ശരീരത്തിലും ചോരയൊലിപ്പിച്ചും, കൈകൾ കെട്ടപ്പെട്ട നിലയിലും ദയനീയാവസ്ഥയിൽ; 'നിങ്ങൾ നായ്ക്കളാണ്, നിങ്ങളെ ഞങ്ങൾ ശരിയാക്കും, നായ്ക്കളെ' എന്നാക്രോശിക്കുന്ന ആയുധധാരി; ഹമാസ് ബന്ദികളാക്കിയ യുവ വനിതാ സൈനികരുടെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

ജറുസലേം: ഹമാസ് ബന്ദികളാക്കിയ വനിതാ സൈനികരുടെ വീഡിയോ ഇസ്രയേൽ പുറത്തുവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് ആയുധധാരികൾ ബന്ദികളാക്കിയ വനിതാ സൈനികരാണിവർ. പൈജാമ ധരിച്ച അഞ്ച് വനിതാ സൈനികരെയാണ് വീഡിയോയിൽ കാണുന്നത്. നേരത്തെ ഇസ്രയേലി ടെലിവിഷൻ തടഞ്ഞുവച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ പുറത്തുവന്നതോടെ, ഹമാസുമായി വെടിനിർത്തലിന് തയ്യാറാവാനും, അതുവഴി ബന്ദികളുടെ മോചനത്തിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യ്യാഹുവിന്റെ മേൽ സമ്മർദ്ദമേറുമെന്നാണ് ബന്ദികളുടെ കുടുംബങ്ങളുടെ പ്രതീക്ഷ. അതേസമയം, സബ് ടൈറ്റിലോട് കൂടി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളിൽ പുറത്തുവിട്ട മൂന്നുമിനിറ്റ് വീഡിയോ ക്ലിപ് തങ്ങൾക്ക് പിന്തുണ നേടിയെടുക്കാൻ സഹായിക്കുമെന്നാണ് ഇസ്രയേൽ സർക്കാരിന്റെ പ്രതീക്ഷ.

' ഈ പെൺകുട്ടികൾ ഇപ്പോഴും ഹമാസിന്റെ തടങ്കലിലാണ്. ദയവായി നിങ്ങൾ ദൃശ്യത്തിൽ നിന്ന് കണ്ണെടുക്കരുത്', സർക്കാർ വക്താവ് ഡേവിഡ് മെൻസർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ പൗരന്മാരെ വീട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ ഇസ്രയേലിനെ പിന്തുണയ്ക്കണം. വീഡിയോ കാണു, ഡേവിഡ് മെൻസർ പറഞ്ഞു.

കൈകൾ കെട്ടിയും, ചോരയൊലിപ്പിക്കുന്ന നിലയിലും കാണുന്ന യുവ വനിതാ സൈനികരെ ജീപ്പിലേക്ക് തള്ളിക്കയറ്റുന്നതാണ് വീഡിയോയിൽ കാണുന്നത്. ' എനിക്ക് ഫലസ്തീനിൽ സുഹൃത്തുക്കളുണ്ട്, 19 കാരിയായ നാമ ലെവി ഇംഗ്ലീഷിൽ പറയുന്നത് വീഡിയോയിൽ കാണാം. ഉടൻ ആയുധധാരികളിൽ ഒരാൾ ആക്രോശിച്ചു:' നിങ്ങൾ പട്ടികളാണ്, നിങ്ങളെ ഞങ്ങൾ ശരിയാക്കും, പട്ടികളെ'.

ഹമാസ് ബന്ദികളാക്കിയ 124 ഓളം പേരുടെ ബന്ധുക്കൾ ചേർന്ന് ഹോസ്‌റ്റേജസ് ഫാമിലീസ് ഫോറം രൂപീകരിച്ചിട്ടുണ്ട്. ദക്ഷിണ ഇസ്രയേലിലെ നാഹാൽ ഓസ് താവളം ആക്രമിച്ച ഹമാസ് ആയുധധാരികളുടെ ബോഡികാമിൽ നിന്നും വീണ്ടെടുത്താണ് ഈ വീഡിയോ എന്ന് ഹോസ്‌റ്റേജസ് ഫാമിലി ഫോറം അറിയിച്ചു. കൊല്ലപ്പെട്ട ഇസ്രയേലി സൈനികരുടെ ദൃശ്യങ്ങൾ ഒഴിവാക്കിയ ശേഷമാണ് വീഡിയോ പുറത്തുവിട്ടത്.

ഇസ്രയേലി സർക്കാർ ഒരുനിമിഷം പോലും പാഴാക്കരുതെന്നും, മധ്യസ്ഥ ചർച്ചയിലേക്ക് ഇന്നുതന്നെ മടങ്ങണമെന്നുമാണ് ഹോസ്‌റ്റേജസ് ഫാമിലി ഫോറം ആവശ്യപ്പെടുന്നത്.

ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തിൽ 1200 ലേറെ പേർ കൊല്ലപ്പെട്ടുവെന്നും 250 ലേറെ പേരെ തട്ടിയെടുത്തുവെന്നുമാണ് ഇസ്രയേൽ പറയുന്നത്. ഇതിനെ തുടർന്ന് ഇസ്രയേൽ നടത്തിയ തിരിച്ചടിയിൽ ഇതുവരെ 35,000 ഫലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതർ പറഞ്ഞു. യുദ്ധത്തിൽ, 286 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെടുന്നു.

സൈനിക സമ്മർദ്ദത്താൽ ഹമാസ് കൊമ്പുകുത്തുമെന്നാണ് നെതൻയ്യാഹു സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ബന്ദികളുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് വെന്തുരുകുകയാണ്. ബന്ദികളാക്കിയ യുവതികളെ ഹമാസ് ബലാൽസംഗം ചെയ്തിരിക്കാം എന്നും അവർ ആശങ്കപ്പെടുന്നു. എന്നാൽ, ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP