Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ കെജ്രിവാളിന്റെ പ്രായമായ മാതാപിതാക്കളെയും ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്; മോദി ഇടപെട്ടാണ് ചോദ്യം ചെയ്യലെന്ന് ആരോപിച്ച് രാഷ്ട്രീയ ആയുധമാക്കാൻ എഎപി; ഡൽഹി മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് എന്തിന്?

സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ കെജ്രിവാളിന്റെ പ്രായമായ മാതാപിതാക്കളെയും ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്; മോദി ഇടപെട്ടാണ് ചോദ്യം ചെയ്യലെന്ന് ആരോപിച്ച് രാഷ്ട്രീയ ആയുധമാക്കാൻ എഎപി; ഡൽഹി മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് എന്തിന്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. തന്റെ രോഗാതുരരായ വൃദ്ധ മാതാപിതാക്കളെ വ്യാഴാഴ്ച ഡൽഹി പൊലീസ് ചോദ്യം ചെയ്യുമെന്ന് കെജ്രിവാൾ ഇന്നലെ എക്‌സിൽ കുറിച്ചിരുന്നു.

പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം, ഇതു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിച്ചു. ഇതേക്കുറിച്ചുള്ള സൂചനകൾ പുറത്തെത്തിയതോടെ കേജ്രിവാളിന്റെ വീട്ടിലേക്ക് എഎപി പ്രവർത്തകർ കൂട്ടമായെത്തുകയാണ്. മെയ്‌ 25നാണ് ഡൽഹിയിലെ പോളിങ്.

കെജ്രിവാളിന്റെ മാതാപിതാക്കൾക്ക് 85നു മുകളിൽ പ്രായമുണ്ട്. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് അവർ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിരോധം മൂലം പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് എഎപിയുടെ ആരോപണം.

വ്യാഴാഴ്ച ഡൽഹി പൊലീസ് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ എത്തില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ കെജ്രിവാളിനെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

മാതാപിതാക്കളെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ട്?

മെയ് 13 ന്, കെജ്രിവാളിന്റെ വസതിയിൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കളും, ഭാര്യ സുനിതയും പ്രഭാത ഭക്ഷണം കഴിക്കുകയായിരുന്നു. അവരെ അഭിവാദ്യം ചെയ്ത ശേഷം താൻ സ്വീകരണ മുറിയിലേക്ക് മടങ്ങിയെന്നാണ് സ്വാതി പറയുന്നത്. ആ സമയത്താണ് കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ സ്വാതിയെ ആക്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP