Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

റുവാണ്ടൻ പദ്ധതി നടപ്പിലാകുമെന്ന വികാരം ശക്തമായതോടെ ലണ്ടനിലും മനുഷ്യക്കടത്ത് സംഘങ്ങൾ രൂപം കൊള്ളുന്നു; അയർലൻഡിൽ ജോലിയും സുരക്ഷയും ഉറപ്പ് നൽകി നൂറുകണക്കിന് ആളുകളെ കടത്തുന്നതായി റിപ്പോർട്ട്; യുകെയിൽ കടത്ത് സജീവം

റുവാണ്ടൻ പദ്ധതി നടപ്പിലാകുമെന്ന വികാരം ശക്തമായതോടെ ലണ്ടനിലും മനുഷ്യക്കടത്ത് സംഘങ്ങൾ രൂപം കൊള്ളുന്നു; അയർലൻഡിൽ ജോലിയും സുരക്ഷയും ഉറപ്പ് നൽകി നൂറുകണക്കിന് ആളുകളെ കടത്തുന്നതായി റിപ്പോർട്ട്; യുകെയിൽ കടത്ത് സജീവം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലണ്ടനിലെ ഒരു ഏജൻസി, നൂറു കണക്കിന് കുടിയേറ്റക്കാരോട് അയർലൻഡിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള അവകാശം നേടിത്തരാം എന്ന് വാഗ്ദാനം നൽകിയതായി ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. 1500 പൗണ്ടാണ് ഇതിനായി അവരിൽ നിന്നും ആവശ്യപ്പെടുന്നത്. മാത്രമല്ല, പാസ്സ്‌പോർട്ട് വാങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട്, അവർ ജോലി ചെയ്യാൻ തുടങ്ങുമ്പോൾ മറ്റൊരു 1000 പൗണ്ട് കൂടി നൽകണമെന്ന് പറയും.

എന്നാൽ, സ്ഥലത്ത് എത്തുമ്പോൾ, അവർക്ക് ജോലി വാഗ്ദാനം നൽകിയ സ്ഥാപനം അവിടെ ഉണ്ടാകില്ല. പിന്നീട് ഇങ്ങനെ എത്തുന്നവരെ ഇന്റർനാഷണൽ പ്രൊട്ടക്ഷൻ സെന്ററിലേക്ക് മാറ്റും. അവിടെവെച്ച് അവർ അഭയാർത്ഥിത്വം ലഭിക്കാനുള്ള അപേക്ഷ നൽകാൻ നിർബന്ധിതരാവുമയും ചെയ്യും. ഏറ്റവും നിർഭാഗ്യകരമായ കാര്യം, ശരിയായ വിസയിൽ ബ്രിട്ടനിൽ എത്തുന്ന പലരും ഇത്തരക്കാരുടെ വലയിൽ വീണ് അഭയാർത്ഥിത്വത്തിന് അപേക്ഷിക്കാൻ നിർബന്ധിതരാകുന്നു എന്നതാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു വ്യക്തിയുടെ കഥ, അയർലൻഡിലെ ഒരു സ്വതന്ത്ര എം പി വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു. ആഴ്ചയിൽ 10 മണിക്കൂർ ജോലി ചെയ്യുന്നതിന് അനുവാദമുള്ള വിസയിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും എത്തിയ ഇയാൾ, മനുഷ്യക്കടത്ത് സംഘത്തിന് 1500 പൗണ്ട് നൽകിയാണ് അയർലൻഡിൽ ജോലി ചെയ്യാനായി തിരിച്ചത്. ജോലി ആരംഭിക്കുമ്പോൾ 1000 പൗണ്ട് നൽകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. അതിനുള്ള ഉറപ്പ് എന്ന നിലയിൽ അവർ അയാളുടെ പാസ്സ്‌പോർട്ട് പിടിച്ചു വെച്ചു.

അയാളെ ലിവർപൂളിൽ എത്തിച്ചശേഷം അവിടെ നിന്നും ഫെറി മാർഗ്ഗം ബെൽഫാസ്റ്റിലേക്കും, പിന്നീട് ഡുബ്ലിനിലേക്കും എത്തിച്ചു. ജോലി ചെയ്യേണ്ട സ്ഥാപനത്തിന്റെ പൂർണ്ണമായ വിലാസവും പോസ്റ്റ് കോഡും എല്ലാം ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ, ഈ വിലാസത്തിൽ എത്തിച്ചേർന്ന ഇയാൾ കാണുന്നത് അവിടെ ഒരു ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഓഫീസാണ്. മനുഷ്യക്കടത്ത് മാഫിയ അയച്ച അഞ്ചുപേരാടങ്ങിയ സംഘത്തിലെ ഒരൂ വ്യക്തിയായിരുന്നു ഇയാളെന്നും എം പി പറഞ്ഞു.

സമാനമായ രീതിയിൽ ഇതേ ഏജൻസ് ഏതാണ്ട് 30 ഓളം പേരെ അയർലൻഡിലേക്ക് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സൂചിപ്പിച്ച വ്യക്തി അയർലൻഡ് അസൈലം സിസ്റ്റത്തിൽ നിന്നും പുറത്തു കടന്ന് ബ്രിട്ടനിലേക്ക് പോകാൻ ശ്രമിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ അയാളുടെ കൈവശം പാസ്സ്‌പോർട്ടില്ല. അത് ഏജൻസി പിടിച്ചെടുത്തിരിക്കുകയാണ് എന്നും എം പി അറിയിച്ചു.

നിഷ്‌കളങ്കരെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുന്ന സംഘങ്ങൾ, തങ്ങളുടെ രാജ്യത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും, അത് തടയുന്നതിനുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP