Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

സ്വന്തം ലേഖകൻ

പത്തനംതിട്ട: വയോധിക ദമ്പതികളെ അടച്ചിട്ട വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടൈന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ സംഭവം അറിയുന്നത്.

ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു കാണാനില്ലായിരുന്നു. വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോട്ടങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ആദ്യം കുൽസു ബീവിയുടെയും പിന്നീട് ഹൈദ്രോസിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ചുവിറ്റും മറ്റുള്ളവരുടെ സഹായത്തിലുമാണ് ഇവർ കഴിഞ്ഞിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP