Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയം; വിരുദുനഗറിലെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും

അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയം; വിരുദുനഗറിലെ കരിങ്കൽ ക്വാറിയിലെ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും

സ്വന്തം ലേഖകൻ

വിരുദുനഗർ: തമിഴ്‌നാട് കരിയപട്ടിയിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ വിശദ അന്വേഷണം നടത്തും. സംഭവത്തിൽ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കരിയപെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

സ്‌ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് ലോറികൾ കത്തിനശിച്ചു. സമീപത്തെ ഇരുപതോളം വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ പ്രദേശവാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും എന്നാൽ അനുവദനീയം ആയതിലും കൂടുതൽ അളവിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നോ എന്ന് സംശയിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.

ക്വാറിയിൽ സ്ഫോടക വസ്തുക്കൾ ശേഖരിച്ചുവെച്ച സംഭരണമുറിയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കൾ. സ്ഫോടനത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. 20-കിലോമീറ്റർ ദൂരെവരെ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

നേരത്തേ ക്വാറിയെ സംബന്ധിച്ച് പ്രദേശവാസികൾ പരാതികൾ ഉന്നയിച്ചിരുന്നു. സുരക്ഷാപ്രശ്നങ്ങളും അമിത ഭാരം കയറ്റിവരുന്ന ട്രക്കുകളുണ്ടാക്കുന്ന അപകടസാധ്യതകളുമാണ് ജനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP