Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം 'ശിവശക്തി' പോയിന്റ് തന്നെ! പ്രധാനമന്ത്രി മോദി നൽകിയ പേരിന് അംഗീകരിച്ച് ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ; ഇനി ശാസ്ത്ര ജേണലുകളിൽ അടക്കം ചന്ദ്രനിലെ ആ സ്ഥലത്തിന്റെ പേര് 'ശിവശക്തി'യെന്ന് ഉപയോഗിക്കാനാകും

ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം 'ശിവശക്തി' പോയിന്റ് തന്നെ! പ്രധാനമന്ത്രി മോദി നൽകിയ പേരിന് അംഗീകരിച്ച് ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ; ഇനി ശാസ്ത്ര ജേണലുകളിൽ അടക്കം ചന്ദ്രനിലെ ആ സ്ഥലത്തിന്റെ പേര് 'ശിവശക്തി'യെന്ന് ഉപയോഗിക്കാനാകും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ചന്ദ്രനിൽ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡർ ഇറങ്ങിയ സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് അംഗീകരിച്ച് ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലാൻഡിങ് സ്ഥാനത്തിന് ശിവശക്തി പോയിന്റ് എന്ന പേര് നൽകിയത്. ഇതിന്റെ അംഗീകാരത്തിനായി ഐഎസ്ആർഒ ശ്രമിച്ചിരുന്നു.

ഐഎയുവിനാണ് ബഹിരാകാശത്തെ വസ്തുക്കളുടെ പേര് ഔദ്യോഗികമായി നിർണയിക്കാനുള്ള അവകാശം. ഐഎയു അംഗീകാരം കിട്ടിയതോടെ ഇനി ശാസ്ത്ര ജേണലുകളിടക്കം ഈ പേര് ഉപയോഗിക്കാനാകും. ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടത് ഏറെ വിവാദത്തിന് ഇടയാക്കിയികുന്നു.

പേരിനെക്കുറിച്ച് വിശകലനം ചെയ്ത സംഘടന കഴിഞ്ഞ 19നായിരുന്നു ശിവശക്തി പോയിന്റ് ഔദ്യോഗികമായി അംഗീകരിക്കാൻ തീരുമാനമെടുത്തത്. ശിവൻ ലോകത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിന് കരുത്ത് പകരുന്നുവെന്നും അതിനാൽ ലാൻഡർ ഇറങ്ങിയ ഭാഗം ശിവ ശക്തിയെന്ന് അറിയപ്പെടുമെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

ചന്ദ്രയാൻ 3 വിജയകരമായതിനാൽ തന്നെ പേടകത്തിന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിന് സമീപം എത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ നാല് രാജ്യങ്ങളിൽ ഒന്നാണ്.

'ശിവശക്തി പോയിന്റ്' എന്ന നാമകരണം പിൻവലിക്കണമെന്ന് നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് അവശ്യപ്പെട്ടിരുന്നു. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമായ പ്രവർത്തനമാണെന്നായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വാദം. എന്നാൽ, വിവാദത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ പ്രതികരണം. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്നും മുമ്പും പല രാജ്യങ്ങളും ഇത്തരത്തിൽ പേരിട്ടുണ്ടെന്നും എസ് സോമനാഥ് പറഞ്ഞിരുന്നു.

ഓഗസ്റ്റ് 23 ന് വൈകീട്ട് 6.03നായിരുന്നു ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയത്. മണിക്കൂറുകൾക്ക് പിന്നാലെ ചന്ദ്രയാൻ 3ന്റെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ഇന്ത്യൻ മുദ്രയും അശോക സ്തംഭത്തിന്റെ മുദ്രയും ചന്ദ്രനിൽ പതിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP