Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ട്രിനിറ്റി മാർത്തോമ്മ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമെന്റ് - ശനിയാഴ്ച

ട്രിനിറ്റി മാർത്തോമ്മ ഇടവക സുവർണ ജൂബിലി വോളിബോൾ ടൂർണമെന്റ് -  ശനിയാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെടുന്ന സ്പോർട്സ് ടൂർണമെന്റുകളുടെ ഭാഗമായി വോളിബോൾ ടൂർണമെന്റ് മാർച്ച് 2 നു ശനിയാഴ്ച നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തോടു ചേർന്നുള്ള സ്പോർട്സ് ഫെസിലിറ്റിയായ ട്രിനിറ്റി സെന്ററിലാണ് മത്സരങ്ങൾ നടത്തുന്നത്.

വോളിബോൾ മത്സങ്ങൾ ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ഇടവക വികാരി റവ. സാം കെ. ഈശോ ഉൽഘാടനം ചെയ്യും. അസി.വികാരി റവ.ജീവൻ ജോൺ പ്രാർത്ഥിക്കും. ഹൂസ്റ്റൺ, ഡാളസ് പ്രദേശങ്ങളിൽ നിന്നുള്ള 8 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 1000 ഡോളറും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 750 ഡോളറും ലഭിക്കും.

ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് അപ്നാ ബസാറിൽ സംഘാടകരും ടീം ക്യാപ്റ്റന്മാരും ഒരുമിച്ചു കൂടി ടൂർണമെന്റ് നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുകയും കൂടുതൽ ജനപങ്കാളിത്തത്തോടുകൂടി ജൂബിലി ടൂർണമെന്റ് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തകയും ചെയ്തു.

ടെക്‌സസിലെ പ്രമുഖ വോളീബോൾ താരങ്ങൾ അണിനിരക്കുന്ന ഈ വോളിബോൾ ടൂർണമെന്റിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ജൂബിലി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റജി കോട്ടയം (സ്പോർട്സ് കോർഡിനേറ്റർ) : 832 723 7995
ഷാജൻ ജോർജ് (ജൂബിലി ജനറൽ കൺവീനർ) - 832 452 4195
തോമസ് മാത്യു (ജീമോൻ) കോ.കൺവീനർ - 832 873 0023
ജോജി ജേക്കബ് (പ്രോഗ്രാം കൺവീനർ) - 713 894 7542

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP