Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

കെവി തോമസ് മാജിക്ക് വീണ്ടും! ട്രഷറിയെ ഓവർഡ്രാഫ്റ്റിൽ നിന്ന് രക്ഷിച്ച് 'കുമ്പളങ്ങി' ഇടപെടൽ; ഒറ്റ രാത്രി കൊണ്ട് കേരളത്തിന് കേന്ദ്രം അനുവദിച്ചത് 4000 കോടി; പെൻഷനും ശമ്പളവും ഇനി മടുങ്ങില്ല; പിണറായി സർക്കാരിന് ആശ്വാസമായി മോദിയുടെ കൈതാങ്ങ്

കെവി തോമസ് മാജിക്ക് വീണ്ടും! ട്രഷറിയെ ഓവർഡ്രാഫ്റ്റിൽ നിന്ന് രക്ഷിച്ച് 'കുമ്പളങ്ങി' ഇടപെടൽ; ഒറ്റ രാത്രി കൊണ്ട് കേരളത്തിന് കേന്ദ്രം അനുവദിച്ചത് 4000 കോടി; പെൻഷനും ശമ്പളവും ഇനി മടുങ്ങില്ല; പിണറായി സർക്കാരിന് ആശ്വാസമായി മോദിയുടെ കൈതാങ്ങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. കേരളത്തിന്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന്റെ ഇടപടലാണ് നിർണ്ണായകമായത്. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉൾപ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാൽ ശമ്പളവും പെൻഷനും മുടങ്ങില്ല. ബജറ്റ് പൂട്ടേണ്ടിയും വരില്ല. വലിയ ആശ്വാസമാണ് ഇതിലൂടെ കിട്ടുന്നത്. കെവി തോമസ് നടത്തിയ ഇടപെടലുകളാണ് നിർണ്ണായകമായത്. കുമ്പളങ്ങിക്കാരനായ തോമസ് മാഷ് പല ഘട്ടങ്ങളിലും കേരളത്തിന്റെ രക്ഷകനായി മാറുകയാണ്. ഡൽഹി നയതന്ത്രത്തിലൂടെ അസാധ്യമായ പലതും സാധ്യമാക്കുകയാണ് കെവി തോമസ്.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തിൽ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയിൽ എത്തിയതോടെ ഓവർ ഡ്രാഫ്റ്റിൽ നിന്ന് കരകയറി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയാകുമായിരുന്നു. ഇതാണ് അവസാന നിമിഷം കേന്ദ്ര ഇടപെടലിൽ മാറുന്നത്. ഏപ്രിലിൽ പുതിയ വർഷം തുടങ്ങും. അതുകൊണ്ട് തന്നെ വീണ്ടും കടം എടുക്കാം. എന്നാൽ മാർച്ചിൽ കടമെടുക്കൽ പരിധി കഴിഞ്ഞതിനാൽ പണത്തിന് കേന്ദ്ര സഹയാം അനിവാര്യതയായിരുന്നു.

എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 71,061 കോടി രൂപ നൽകിയിരുന്നു. ഫെബ്രുവരിയിൽ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വർഷാവസാനമായതിനാൽ പദ്ധതി വിഹിതം നൽകുന്നത് ഉൾപ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാർച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾ കേരളത്തിന് ഈ മാസം നടത്താമെന്നതാണ് ആശ്വാസം.

കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. അതേ സമയം, പണലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തി. ഇത് ഇന്നുമുതൽ നടപ്പിൽ വരും.

നിക്ഷേപങ്ങളുടെ സമയപരിധിക്കനുസരിച്ച് വിവിധ സ്ലാബുകളായി തിരിച്ചുള്ള വ്യത്യസ്ത പലിശ നിരക്കുകളാണ് നിലവിൽ. ഇതിൽ 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സ്ലാബനുസരിച്ച് 46 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനവും 91 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.9 ശതമാനവുമാണ് പലിശ. രണ്ട് വർഷം മുതൽ മുകളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മാത്രമാണ് ഇപ്പോൾ 7.5 ശതമാനം പലിശ നൽകുന്നത്. ഇതാണ് 91 ദിവസം വരെയുള്ള താൽക്കാലിക സ്ലാബ് സൃഷ്ടിച്ച് നിക്ഷേപങ്ങൾക്ക് ബാധകമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ 25 വരെയുള്ള നിക്ഷേപങ്ങൾക്കേ ഈ ആനുകൂല്യം ബാധകമാകൂവെന്നും ഉത്തരവിൽ പറയുന്നു.

സാമ്പത്തിക വർഷാവസാനം ഭാരിച്ച ചെലവുകളാണ് ധനവകുപ്പിനുള്ളത്. കഴിഞ്ഞ മാർച്ചിൽ 22,000 കോടിയായിരുന്നു ചെലവ്. ഇത്തവണയും ഇതേ തുകയാണ് പ്രതീക്ഷിക്കുന്നത്. കടമെടുപ്പ് പരിധിയും കഴിഞ്ഞതോടെ ഇനി ആ വഴിക്കും പ്രതീക്ഷയില്ല. അർഹമായ കടമെടുപ്പ് പരിധിയിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടച്ചാൽ അത്രയും തുക വീണ്ടും വായ്പയെടുക്കാം (റീപ്ലെയിസ് ബോറോയിങ്). എന്നാൽ, അതിനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടില്ല. വൈദ്യുതി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് ലഭിക്കേണ്ട തുകയും കിട്ടിയില്ല. ക്ഷേമ പെൻഷൻ ആറ് മാസത്തെ കുടിശ്ശികയിലേക്ക് കടക്കുകയാണ്. കടുത്ത ഞെരുക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നിക്ഷേപങ്ങൾ ട്രഷറിയിലേക്ക് ആകർഷിക്കാൻ പലിശ നിരക്ക് ഉയർത്തിയത്.

കൂടുതൽപേർ നിക്ഷേപത്തിനായി തെരഞ്ഞടുക്കുന്ന കാലയളവാണിതെന്നതാണ് സർക്കാർ പ്രതീക്ഷ. ഏറ്റവുമൊടുവിൽ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരംനിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയർത്തിയത് 2023 ഒക്‌ടോബർ ഒന്നിനാണ്. 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനവും ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനവുമാണ് നിലവിൽ ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP