Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

തമിഴ്‌നാട് നിയമസഭയിലും നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ ആർ എൻ രവി; ഗവർണറെ സഭയിലിരുത്തി നയപ്രഖ്യാപനം വായിച്ചു ഗവർണർ; കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തമിഴ്‌നാട് നിയമസഭയിലും നാടകീയ രംഗങ്ങൾ; നയപ്രഖ്യാപനം വായിക്കാൻ വിസമ്മതിച്ച് ഗവർണർ ആർ എൻ രവി; ഗവർണറെ സഭയിലിരുത്തി നയപ്രഖ്യാപനം വായിച്ചു ഗവർണർ; കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം ഒരു പാരഗ്രാഫ് വായിച്ചു അവസാനിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോൾ സമാനമായ പാാതയിൽ സഞ്ചരിച്ചു തമിഴ്‌നാട് ഗവർണറും വിവാദ നായകനാകുകയാണ്. ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ചതോടെ, തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗവർണറെ സഭയിൽ ഇരുത്തി, സ്പീക്കർ നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ വായിച്ചു.

സ്പീക്കറുടെ പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പോലും കാത്തുനിൽക്കാതെയാണ് ഗവർണർ സഭ വിട്ടത്. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവർണർ പറഞ്ഞത്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തന്റെ അഭ്യർത്ഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മന്ത്രി ദുരൈ മുരുകൻ ഗവർണറുടെ പരാമർശം രേഖപ്പെടുത്തരുതെന്ന പ്രമേയം അവതരിപ്പിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സംസ്ഥാന ഗാനവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കുന്ന പാരമ്പര്യമാണ് തമിഴ്‌നാട് നിയമസഭ പിന്തുടരുന്നതെന്ന് ഗവർണറുടെ വിമർശനത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു.

വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയിൽ പങ്കുവെക്കരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് 50,000 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസം അനുവദിക്കാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടിരുന്നു. പെരിയാർ, ബി ആർ അംബേദ്കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കെ കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമർശിക്കുന്ന ഭാഗമാണ് അദ്ദേഹം വായിക്കാതെ വിട്ടത്.

പിന്നാലെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ബിജെപി വക്താവിനെപ്പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും ബില്ലുകളിൽ ഒപ്പുവെയ്ക്കുന്നില്ലെന്നും സർക്കാർ വിമർശിക്കുകയുണ്ടായി. വിഷയം സുപ്രിം കോടതിയിൽ എത്തി. ഗവർണർ മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചു പ്രവർത്തിക്കണമെന്ന് കോടതി വിധിച്ചു. തുടർന്ന് ചില ബില്ലുകൾ ഗവർണർ പാസാക്കുകയുണ്ടായി.

ആർ എൻ രവിയെ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ കഴിഞ്ഞ വർഷം രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതുകയുണ്ടായി. സംസ്ഥാനത്തെ ജനങ്ങൾക്കും ഭരണഘടനയ്ക്കും എതിരായി പ്രവർത്തിച്ച ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് എം കെ സ്റ്റാലിൻ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP