Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

മൈക്രോ ഫിനാൻസ് അന്വേഷണ കാലത്ത് ഏറ്റെടുത്തത് പിണറായിയുടെ നവോത്ഥാനം; പണം തിരികെ അടച്ചു തലയൂരൽ; സാമ്പത്തിക നഷ്ടം വരാത്തത് ചൂണ്ടിക്കാട്ടി വിജിലൻസിന്റെ കുറ്റവിമുക്തി; വിഎസിന്റെ അനാരോഗ്യവും തുണ; വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്

മൈക്രോ ഫിനാൻസ് അന്വേഷണ കാലത്ത് ഏറ്റെടുത്തത് പിണറായിയുടെ നവോത്ഥാനം; പണം തിരികെ അടച്ചു തലയൂരൽ; സാമ്പത്തിക നഷ്ടം വരാത്തത് ചൂണ്ടിക്കാട്ടി വിജിലൻസിന്റെ കുറ്റവിമുക്തി; വിഎസിന്റെ അനാരോഗ്യവും തുണ; വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്! മോദിക്ക് കൈകൊടുത്തത് കൃത്യസമയത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയെ കൊച്ചു മകളുടെ വിവാഹ സ്തകാരത്തിന് വെള്ളാപ്പള്ളി നേടശൻ എത്തിച്ചത് മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്ലീൻ ചിറ്റി കിട്ടിയെന്ന് ഉറപ്പാക്കി. വെള്ളാപ്പള്ളി നടേശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് എസ് എൻഡി പി യോഗ നേതൃത്വത്തിന് ആശ്വാസമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകാനാണ് വെള്ളാപ്പള്ളിയുടെ ആലോചന. ഇതോടെ ക്ലീൻ ചിറ്റ് നൽകിയതിൽ സിപിഎമ്മിലും ആശയക്കുഴപ്പവും ചർച്ചയും ഉയരുമെന്ന ഉറപ്പാണ്.

വി എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എടുത്ത കേസിലാണ് വെള്ളപൂശി റിപ്പോർട്ട് നൽകിയത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു. അതായത് കുറച്ചു ദിവസം മുമ്പ് തന്നെ ക്ലീൻ ചിറ്റ് തീരുമാനം കോടതിയെ വിജിലൻസ് അറിയിച്ചിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തിന് ചികിൽസയിലാണ് വി എസ്. ഈ സാഹചര്യത്തിൽ ഈ നോട്ടീസിനോട് എങ്ങനെ വി എസ് പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. വിഎസിന്റെ മകൻ വിഎ അരുൺകുമാറാണ് നിലവിൽ വിഎസിന്റെ കാര്യങ്ങൾ നോക്കുന്നത്.

എസ്.എൻ.ഡി.പി യൂണിയൻ ശാഖകൾ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പിൽ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം എറണാകുളം റെയ്ഞ്ച് എസ്‌പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങൾ ഏകോപിച്ചത്.

വിജിലൻസ് അന്വേഷിച്ചതിൽ അഞ്ചുകേസുകളാണ് എഴുതി തള്ളാൻ തീരുമാനിച്ചത്. മൈക്രോ ഫിനാൻസ് വായ്പകളായി നൽകിയ പണം സർക്കാരിലേക്ക് തിരികെ അടച്ചുവെന്നും താഴേതട്ടിലേക്ക് പണം നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ. 54 കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ഈ കേസുകളിലും വെള്ളാപ്പള്ളിക്ക് അനുകൂലമായാണ് റിപ്പോർട്ട് എന്നാണ് വിവരം. ഈ റിപ്പോർട്ടുകളും വൈകാതെ കോടതിയിലെത്തും. ഇതിനിടെയാണ് വെള്ളാപ്പള്ളിയുടെ കൊച്ചു മകളുടെ വിവാഹ സത്കാരത്തിന് പ്രധാനമന്ത്രി മോദി എത്തിയത്.

വെള്ളാപ്പള്ളിയുടെ കൊച്ചു മകളുടെ വിവാഹം ബോൾഗാട്ടി പാലസിൽ നടന്നത് ഓഗസ്റ്റിലാണ്. അഞ്ചു മാസം കഴിയുമ്പോൾ ഡൽഹിയിൽ 'ചായ ചേ ചർച്ച'യാണ് നടന്നതെന്നാണ് വിലയിരുത്തൽ. ചടങ്ങിനെത്തിയ പ്രധാനമന്ത്രി വെള്ളാപ്പള്ളിയുമായി നിർണ്ണായക ചർച്ചകൾ നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ് എൻ ഡി പിയുടെ പിന്തുണ ബിജെപിക്കുണ്ടാകുമെന്ന് ഉറപ്പിക്കാനായിരുന്നു ചർച്ചകൾ. കേരളത്തിലെ വിഷയങ്ങളിൽ പ്രധാനമന്ത്രി പ്രത്യേക താൽപ്പര്യം എടുക്കുമെന്ന് വെള്ളാപ്പള്ളിയെ അറിയിച്ചുണ്ട്. ഈ സാഹചര്യത്തിൽ മോദിയേയും ബിജെപിയേയും വെള്ളാപ്പള്ളിയും എതിർക്കില്ലെന്നാണ് റിപ്പോർട്ട്. ഇതെല്ലാം സംഭവിച്ചത് വിജിലൻസ് കുറ്റ വിമുക്തി ഉറപ്പിച്ചാണെന്നാണ് സൂചന.

മൈക്രോ ഫിനാൻസ് കേസിൽ വിജിലൻസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോൾ വിഎസാണ് ഹൈക്കോടതിയെ സമീപിച്ചത്. വെള്ളപ്പള്ളിക്കെതിരെ തെളിവുണ്ടെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ആദ്യ ഘട്ടത്തിലറിയിച്ച വിജിലൻസാണ് ഇപ്പോൾ തെളിവില്ലെന്ന് കോടതിയെ അറിയിച്ചത്. ബിഡിജെഎസ് ബിജെപിക്കൊപ്പം ചേർന്നതോടെ വെള്ളാപ്പള്ളിക്കെതിരെ സിപിഎം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ സമയത്താണ് സംസ്ഥാന വ്യാപക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടെയാണ് വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാനായി സർക്കാർ നിയമിക്കുന്നത്. ഇതോടെ പിണറായിക്കൊപ്പമായി വെള്ളാപ്പള്ളി. കേസ് തീരുമ്പോൾ വീണ്ടും ബിജെപി പക്ഷത്തേക്ക് വെള്ളാപ്പള്ളി മാറുമോ എന്നതും ശ്രദ്ധേയമാകും.

മൈക്രോ ഫിനാൻസ് അന്വേഷണം നടക്കുന്നതിനിടെ എല്ലാ ശാഖകളിൽ നിന്നും പണം തിരികെ അടച്ചു വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരി. സാമ്പത്തിക നഷ്ടം വന്നില്ലെന്ന് ചൂണ്ടികാട്ടി വിജിലൻസും പിന്നോട്ടുപോയി. അന്വേഷണം അവസാനിപ്പിച്ച നൽകിയ റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് വി.എസിന് തൃശൂർ വിജിലൻസ് കോടതി നോട്ടീസ് നൽകി. മൈക്രോ ഫിൻൻസ് നടത്തിപ്പിന്റെ കോ-ഓഡിനേറ്ററായിരുന്നു മഹേശൻ അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെടുത്തി ആത്മഹത്യക്ക് പിന്നിൽ വെള്ളപ്പള്ളിക്കും തുഷാറിനുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഈ ആത്മഹത്യ കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP