Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ദിവസവും മദ്യപിക്കുന്ന വളർത്തമ്മ; ഫിറ്റായാൽ മർദ്ദിക്കുന്നത് പതിവ്; തന്നെ അടിച്ചപ്പോൾ തിരിച്ചടിച്ചു; എന്റെ അമ്മയേയും കുടുംബത്തേയും അധിക്ഷേപിച്ചു; വിശദീകരണവുമായി വളർത്തുമകളും; ഷക്കീലയുടെ പരാതിയിൽ അന്വേഷണം തുടർന്ന് പൊലീസ്; കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത് എന്ത്?

ദിവസവും മദ്യപിക്കുന്ന വളർത്തമ്മ; ഫിറ്റായാൽ മർദ്ദിക്കുന്നത് പതിവ്; തന്നെ അടിച്ചപ്പോൾ തിരിച്ചടിച്ചു; എന്റെ അമ്മയേയും കുടുംബത്തേയും അധിക്ഷേപിച്ചു; വിശദീകരണവുമായി വളർത്തുമകളും; ഷക്കീലയുടെ പരാതിയിൽ അന്വേഷണം തുടർന്ന് പൊലീസ്; കോടമ്പാക്കത്തെ വീട്ടിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടി ഷക്കീലയ്‌ക്കെതിരെ ആരോപണവുമായി വളർത്തുമകൾ ശീതൾ. ആക്രമിച്ചെന്ന പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ രംഗത്തു വന്നു. ഷക്കീലയെ അടിച്ചെന്ന് ശീതൾ സമ്മതിക്കുന്നു. അതിന് കാരണവും നിരത്തുന്നു. വളർത്തു മകൾ ശീതളും കുടുംബവും മർദിച്ചെന്ന പരാതിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. മർദിക്കുകയും നിലത്തു തള്ളിവീഴ്‌ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടിൽവച്ച് ഷക്കീലയും ശീതളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതൾ മർദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മർദനമേറ്റു. ഈ വിഷയത്തിലാണ് ശീതളിന്റെ വിശദീകരണം.

തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. ഷക്കീല ദിവസവും മദ്യപിക്കുമെന്നും മദ്യപിച്ചാൽ തന്നെ അടിക്കാറുണ്ടെന്നും ശീതൾ പറഞ്ഞു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം ഷക്കീല വളരെ മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. പൊലീസിൽ വ്യാജ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്‌നം സംസാരിച്ചു തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദ്ദേശം അനുസരിച്ച് പ്രശ്‌നം തീർത്തു. എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയിട്ടുണ്ടെന്ന് ശീതൾ പറഞ്ഞു.

പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ നിയമ നടപടികൾ ഷക്കീല എടുക്കും എന്നാണ് സൂചന. സിസിടിവി പരിശോധന നിർണ്ണായകമായി. ഇതോടെയാണ് അടിച്ചുവെന്ന് വളർത്തുമകളും സമ്മതിക്കുന്നത്. വളർത്തുമകൾ ശീതളിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു ഷക്കീല. തന്നെ ക്രൂരമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാതി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റെന്നും പരാതിയുണ്ട്.

ശീതളും സഹോദരിയും പറയുന്നത് ഇങ്ങനെ

'പതിനഞ്ച് ദിവസം മുമ്പ് ഞാനും അവരും (ഷക്കീല) തമ്മിൽ വഴക്കുണ്ടായി. അന്ന് തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ കോൺടാക്ട് ചെയ്ത് തിരികെ വീട്ടിലേക്ക് വിളിച്ചു. നിരന്തരമായി വിളിച്ചതുകൊണ്ട് ഞാൻ തിരികെ അവരുടെ വീട്ടിലേക്ക് പോയി. പക്ഷെ അവിടെയുള്ള ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. അതിൽ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാനിത് നിരന്തരമായി അവരുടെ വായിൽ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്.

'പരമാവധി പ്രതികരിക്കാതെ ക്ഷമിച്ചു. വീണ്ടും വീട്ടിലേക്ക് ചെന്നപ്പോൾ ഇത് തന്നെ ആവർത്തിച്ചതുകൊണ്ട് ഞാൻ അവരോട് എതിർത്ത് സംസാരിച്ചു. രാത്രിയിൽ മുഴുവൻ അവർ മദ്യലഹരിയിലായിരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രമാണ് ആദ്യം വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ആന്റി വന്ന് സമാധാനത്തിൽ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞു. ആ സംസാരത്തിനിടയിലും എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി അവർ സംസാരിച്ചു. ശേഷം അവർ എന്നെ അടിച്ചു അപ്പോൾ ഞാനും തിരിച്ച് അടിച്ചു.

കൂടാതെ നഖം ഉപയോഗിച്ച് ഞാൻ മാന്തി. പിന്നാലെ അവരുടെ സുഹൃത്തുക്കൾ വന്നു. അതിൽ ഒരാൾ അഡ്വക്കേറ്റാണ്.' 'അവർ എന്നോട് ഷക്കീലമ്മയുടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ പറഞ്ഞു. ചെയ്തില്ലെങ്കിൽ പൊലീസിൽ പരാതിപ്പെട്ട് റിമാാന്റ് ചെയ്യാൻ വഴിനോക്കുമെന്നും പറഞ്ഞു. ആദ്യം ഷക്കീലാമ്മയുടെ അഡ്വക്കേറ്റാണ് എന്നെ അടിച്ചത്. എല്ലാ ദിവസവും അവർ (ഷക്കീല) മദ്യപിക്കും. പിന്നെ വഴക്കുണ്ടാക്കും അടുത്ത ദിവസം ആ പ്രശ്‌നം സോൾവാകും. രക്ഷപ്പെടാൻ വഴിയില്ലാതെയാണ് അടിക്കേണ്ടി വന്നത്', എന്നാണ് ശീതളും സഹോദരിയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഷക്കീലയ്‌ക്കെതിരേയും പരാതി

ഷക്കീലയ്‌ക്കെതിരേ ശീതളിന്റെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷക്കീല തങ്ങളെ ആക്രമിച്ചുവെന്ന് ശീതളിന്റെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതൽ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളർത്തുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മിൽ തർക്കമുണ്ടായത്.

വാക്കുതർക്കത്തിനിടെ ഷക്കീലയെ മകൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്‌നപരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടിൽ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കൾ മർദിച്ചുവെന്നാണ് ആരോപണം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നത്തിന് കാരണമായെന്നാണ് സൂചനകളുണ്ടായിരുന്നു.

വളർത്തുമകൾ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേർന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മർദ്ദിച്ചത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ശീതൾ തന്നെ മർദിച്ച വിവരം ഷക്കീല സുഹൃത്തായ നർമദയോട് പങ്കുവയ്ക്കുകയും തുടർന്ന് അഭിഭാഷകയായ സൗന്ദര്യയെ അറിയിക്കുകയുമായിരുന്നു. പ്രശ്നം സംസാരിച്ച് തീർക്കുന്നതിനായി സൗന്ദര്യ, ശീതളിനെ ഫോണിൽ വിളിച്ചപ്പോഴും ഇവർ അധിക്ഷേപിച്ച് സംസാരിച്ചു.

തുടർന്ന് വീട്ടിലെത്തിയ ശീതളും അമ്മ ശശിയും സഹോദരി ജമീലയും ഷക്കീലയെയും അഭിഭാഷകയെയും ആക്രമിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയിൽ അടിച്ചുവെന്നും ശീതളിന്റെ അമ്മ , സൗന്ദര്യയുടെ കൈ കടിച്ചുമുറിച്ചുവെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP