Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

സിനിമ പോസ്റ്ററിലെ പുകവലി; ധനുഷിനെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിനിമ പോസ്റ്ററിലെ പുകവലി ദൃശ്യത്തിന്റെ പേരിൽ തമിഴ് നടൻ ധനുഷിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ധനുഷിനും 2014ൽ പുറത്തിറങ്ങിയ 'വേല ഇല്ലാ പട്ടധാരി' സിനിമയുടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും എതിരെ സിഗററ്റ്, മറ്റ് പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള 'കോട്പ' നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

തമിഴ്‌നാട്ടിലെ പുകവലി നിരോധനത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സംസ്ഥാന കൺവീനർ സിറിൽ അലക്‌സാണ്ടറാണ് ഹരജിക്കാരൻ. സിനിമ പോസ്റ്ററിൽ നടൻ പുകവലിക്കുന്ന ദൃശ്യങ്ങളാണുള്ളത് എന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇത് പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൗമാരക്കാർ പുകവലി ശീലത്തിലേക്ക് ആകൃഷ്ടരാകാൻ കാരണമാകും. ഇത് കോട്പ നിയമത്തിന്റെ ലംഘനമാണെന്നും ഹരജിയിൽ പറഞ്ഞു.

എന്നാൽ, പുകവലി ഉൽപ്പന്നങ്ങളുമായോ പുകയില വ്യാപാരവുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളാണ് പ്രസ്തുത സിനിമയുടെ ഭാഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണ, വിതരണവുമായി ബന്ധപ്പെട്ടവരല്ല പോസ്റ്റർ സ്ഥാപിച്ചത്. ഉൽപ്പന്നത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ചതായി കണക്കാക്കാനുമാകില്ല. അതിനാൽ, ഹരജിയിൽ ഇടപെടുന്നില്ലെന്നും നേരത്തെ ഹരജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി ശരിവെക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP