Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഇനി ഒരു 'എസ്' കൂടും, പേരിൽ മാറ്റം വരുത്തി പ്രഭാസ്; വീണ്ടും വരുന്നത് മാസ് ആക്ഷന് ഇടവേള നൽകിക്കൊണ്ട് റൊമാന്റിക് ഹൊറർ ചിത്രവുമായി

ഇനി ഒരു 'എസ്' കൂടും, പേരിൽ മാറ്റം വരുത്തി പ്രഭാസ്; വീണ്ടും വരുന്നത് മാസ് ആക്ഷന് ഇടവേള നൽകിക്കൊണ്ട് റൊമാന്റിക് ഹൊറർ ചിത്രവുമായി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ നടനാണ് പ്രഭാസ്. ഇപ്പോൾ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. മാസ് ആക്ഷന് ഇടവേള നൽകിക്കൊണ്ട് റൊമാന്റിക് ഹൊറർ ചിത്രവുമായാണ് താരം എത്തുന്നത്. പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ താരത്തിന്റെ പേരിലെ മാറ്റമാണ് ആരാധകരുടെ കണ്ണിൽ പതിഞ്ഞത്.

പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലിഷിൽ ഒരു 'എസ്' കൂടി ചേർത്താണ് പേര് പരിഷ്‌കരിച്ചത്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. അവസാനം ഇറങ്ങിയ സലാറിൽ പഴയ പേര് തന്നെയായിരുന്നു.

രാജാ സാബ് എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു.  വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് രാജാ സാബ് റിലീസ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP