Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ആമിർ ഖാനും വിഷ്ണു വിശാലിനും സഹായവുമായി അജിത്; താരത്തെ പ്രശംസിച്ച് ആരാധകർ; നന്ദി അറിയിച്ച് വിഷ്ണവും

ആമിർ ഖാനും വിഷ്ണു വിശാലിനും സഹായവുമായി അജിത്; താരത്തെ പ്രശംസിച്ച് ആരാധകർ; നന്ദി അറിയിച്ച് വിഷ്ണവും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ചെന്നൈ വെള്ളപ്പൊക്കത്തിൽ നിന്നും ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയ നടൻ ആമിർ ഖാനും വിഷ്ണു വിശാലിനും സഹായവുമായി സൂപ്പർതാരം അജിത് കുമാർ. ഒരു സുഹൃത്തിൽ നിന്നും ഇവരുടെ അവസ്ഥ മനസ്സിലാക്കിയ അജിത് കുമാർ നേരിട്ടെത്തി വേണ്ട സഹായങ്ങൾ ചെയ്യുകയായിരുന്നു.

മാത്രമല്ല ആമിറിനും വിഷ്ണു വിശാലിനുമൊപ്പം ഇവർ താമസിക്കുന്ന വില്ലയിലെ മറ്റ് അംഗങ്ങൾക്കുമുള്ള യാത്ര സൗകര്യങ്ങളും അജിത് കുമാർ ചെയ്തുകൊടുത്തു. അജിത്തിനു നന്ദി പറഞ്ഞുകൊണ്ട് വിഷ്ണു വിശാൽ ആണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യങ്ങൾ പങ്കുവച്ചത്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ കാരമ്പാക്കത്താണ് വിഷ്ണു വിശാലും ആമിർ ഖാനും അടക്കമുള്ള ആളുകൾ കുടുങ്ങിയത്.

കാരമ്പാക്കത്തുള്ള തന്റെ വീട്ടിലേക്കു വെള്ളം കയറുന്നതിന്റെ ചിത്രങ്ങൾ വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ദുരന്തനിവാരണ സേന ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റിൽ ആമിർ ഖാനെയും കാണാമായിരുന്നു. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരമ്പാക്കത്ത് ആണ് താമസം. വിഷ്ണു വിശാൽ താമസിക്കുന്ന അതേ വില്ല കമ്യൂണിറ്റിയിലാണ് ആമിറും താമസിക്കുന്നത്.

''ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിന് നന്ദി. കാരമ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനകം 3 ബോട്ടുകൾ പ്രവർത്തിക്കുന്നത് കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്‌നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹം. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി.''വിഷ്ണു വിശാൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP