Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

തെരുവ് പട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട അനുപമാ പത്മൻ; യൂട്യൂബിലെ ചിത്ര സംശയം മാറ്റി വെബ് സൈറ്റിലെ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് എന്ന വിലാസം; ആ അഞ്ചു ലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനൽ തട്ടിക്കൊണ്ടു പോകൽ പ്രതിയുടേത് എന്നതിൽ സ്ഥിരീകരണം

തെരുവ് പട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട അനുപമാ പത്മൻ; യൂട്യൂബിലെ ചിത്ര സംശയം മാറ്റി വെബ് സൈറ്റിലെ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് എന്ന വിലാസം; ആ അഞ്ചു ലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബ് ചാനൽ തട്ടിക്കൊണ്ടു പോകൽ പ്രതിയുടേത് എന്നതിൽ സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകൾ യൂട്യൂബിലെ ഹീറോയെന്ന റിപ്പോർട്ടിൽ അവ്യക്തത വേണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. അനുപമ പത്മൻ എന്ന യൂട്യൂബ് അക്കൗണ്ട് പത്മകുമാറിന്റെ മകളുടേത് തന്നെ. യൂട്യൂബിനൊപ്പം വെബ് പേജിലേക്കും ലിങ്കുണ്ട്. ഈ വെബ് പേജിൽ കൃത്യമായി തന്നെ വിലാസവും നൽകിയിട്ടുണ്ട്. ഈ വിലാസം വിരൽ ചുണ്ടുന്നത് ആ യൂട്യൂബ് ചാനൽ അനുപമയുടേതാണെന്ന് തന്നൊണ്. വെബ് സൈറ്റിലെ ചിത്രങ്ങളിൽ നിന്നും പുറകിലുള്ളത് ചാത്തന്നൂരിലെ വീട് തന്നെയാണെന്നും വ്യക്തമാകും.

അഞ്ചു ലക്ഷം പേരാണ് എന്ന യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത് എന്നാണ് വാർത്ത. ഈ ട്യൂബിലെ മിക്ക വീഡിയോയും നല്ല രീതിയിൽ തന്നെ ആളുകൾ കണ്ടതുമാണ്. സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർ എന്ന നിലയിലാണ് അവർ അറിയപ്പെട്ടിരുന്നത്. ന്യൂസ് 18 കേരളയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മറുനാടനും നൽകി. പിന്നാലെ 24 ന്യൂസും നൽകി. എന്നാൽ ഈ യൂ ട്യൂബ് ചാനൽ ആ പെൺകുട്ടിയുടേതല്ലെന്നാണ് സൂചനയുമായി ഫോൺ വിളി മറുനാടന് കിട്ടി. പ്രചരിക്കുന്ന യൂട്യൂബ് ചാനലിലുള്ള വിശദാംശങ്ങൾ പരിശോധിച്ചാലും വസ്തുത വ്യക്തമാകുമെന്നും അറിയിച്ചു. ഇതോടെ ആ വാർത്ത പിൻവലിക്കുകയും സംശയങ്ങൾ വിശദീകരിക്കുകയും ചെയ്തു. പൊലീസിന് മാത്രമേ ഈ യൂട്യൂബ് ചാനലിൽ വ്യക്തത വരുത്താൻ കഴിയൂവെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആ യുട്യൂബ് ചാനലിന് പിന്നിൽ അനുപമ പത്മൻ തന്നെയാണെന്ന് വ്യക്തമാകുന്നത്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് അനുപമാ പത്മന്റെ യൂട്യൂബ് വീഡിയോയിലുള്ളത്. പട്ടി പ്രണയവും ചർച്ചയാക്കുന്നു. അനുപമയുടെ വെബ് സ്റ്റിലേക്ക് പോയാൽ പട്ടിയെ കാട്ടി പണം പിരിക്കുന്നതിന്റെ സൂചനകളും കിട്ടും. നാടൻ പട്ടികളുടെ ചിത്രമിട്ട് പണപ്പിരവ് നടത്തി. ഫോൺ നമ്പരും വാട്‌സാപ്പ് വിവരങ്ങളും വീട്ട് അഡ്രസും അടക്കം നൽകിയാണ് പണപ്പരിവ് നടത്തിയത്. തെരുവ് പട്ടികൾക്ക് താമസിക്കാനൊരിടം ഒരുക്കുകയെന്ന ലക്ഷ്യം മുന്നിൽ വച്ചായിരുന്നു ആ തട്ടിപ്പ്. പട്ടികൾക്ക് സുരക്ഷിത ഇടമൊരുക്കലാണ് തന്റെ മോഹമെന്നും വിശദീകരിക്കുന്നു. അമേരിക്കയിൽ നിന്ന് അടക്കം പണം പിരിക്കാനുള്ള സംവിധാനം ഒരുക്കി.

പ്രചരിക്കുന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അതും 32,000 പേർ കണ്ടുവെന്നതാണ് വസ്തുത. മെയ്ക്കപ്പ് വീഡിയോയായിരുന്നു അത്. പട്ടിയും അതിലുണ്ട്. റെമ്പൂട്ടാൻ കൃഷിയിൽ നിന്നുള്ള വിളവെടുപ്പും വീഡിയോ ആക്കി ഇട്ടിട്ടുണ്ട്. എന്നാൽ വീഡിയോയിലുള്ള ചിത്രവും മറുനാടന് ലഭിച്ച കസ്റ്റഡിയിലുള്ള കുട്ടിയുടെ ചിത്രവുമായി ചില രൂപ വ്യത്യാസങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ വാർത്ത പിൻവലിച്ചതും അതിൽ വിശദീകരണം നൽകിയതും. ഇതിനിടെയാണ് പൊലീസിൽ നിന്ന് തന്നെ സ്ഥിരീകരണം എത്തിയത്. വെബ് സൈറ്റിലെ അഡ്രസും വിരൽ ചൂണ്ടുന്നത് ചാത്തന്നൂരിലെ മാമ്പള്ളിക്കുന്നം കവിതാരാജിലാണ്. ഇത് തന്നെയാണ് പൊലീസ് നൽകുന്ന അഡ്രസും.

യു ട്യൂബ് ചാനലിൽ നിലവിൽ സ്ഥിരമായ വീഡിയോ ഇടുന്ന സ്വഭാവമില്ല. മാസത്തിൽ ഒന്ന് എന്ന രീതിയിലാണ് കുറച്ചു നാളായി വീഡിയോ ഇട്ടിരുന്നത്. മുമ്പിട്ട ചില വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ ഇതിൽ പ്രത്യക്ഷപ്പെടുന്ന കുട്ടി ഉത്തരേന്ത്യക്കാരിയാണെന്ന് ഒറ്റനോട്ടത്തിൽ സംശയമുണ്ടാക്കിയിരുന്നു. പ്രചരിക്കുന്ന യൂട്യൂബ് ചാനലിൽ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും ഉണ്ട്. വെബ് സ്റ്റിൽ പട്ടികളുടെ പേരടക്കം ചർച്ചയാക്കുന്ന വിരവങ്ങളുണ്ട്. തനിക്ക് വലിയ പട്ടിക്കൂട്ടമുണ്ടെന്നാണ് വെബ് സൈറ്റിലൂടെ അവകാശ വാദം.

ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത് എന്നും സൂചനകളുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ താരമായ അനുപമയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസും സമ്മതിക്കുന്നു. ഓയൂരിൽനിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. 10 മണിക്കൂറാണു കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽവച്ചു ചോദ്യംചെയ്തത്. പുലർച്ചമൂന്നുമണിവരെ ചോദ്യംചെയ്യൽ നീണ്ടു. അന്വേഷണസംഘത്തിലെ ഡിവൈഎസ്‌പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ വീണ്ടും തുടങ്ങും. ഇവരെല്ലാം അറസ്റ്റിലാവുകയും ചെയ്തു.

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കിട്ടേണ്ടതുണ്ട്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്‌പെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്.

മകൾക്ക് നഴ്‌സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നു പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. എന്നാൽ ഇത് കളവാണെന്നാണ് സൂചന. പത്മകുമാറും കുട്ടിയുടെ പിതാവും തമ്മിൽ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തിൽ മറ്റ് ആർക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ് പൊലീസ്. എന്നാൽ കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെടുത്തുന്ന തെളിവൊന്നും കിട്ടിയിട്ടില്ല.

നവംബർ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാർ കസ്റ്റഡിയിലെടുത്തു. വെള്ള കാർ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടിൽ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP