Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് കെ.സി.എ.എൻ.എ-യുടെ 2024-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് കെ.സി.എ.എൻ.എ-യുടെ 2024-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: 1976-ൽ ന്യൂയോർക്ക് ക്വീൻസിൽ രൂപീകൃതമായ ആദ്യകാല മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ( K.C.A.N.A) 2024 വർഷത്തേക്കുള്ള പ്രസിഡന്റായി ഫിലിപ്പ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കൂടിയ സംഘടനയുടെ ജനറൽ ബോഡിയിൽ എതിർ സ്ഥാനാർത്ഥി എബ്രഹാം പുതുശ്ശേരിയെ പിൻ തള്ളിക്കൊണ്ടാണ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ സംഘടനയെ നയിക്കുന്നതിനുള്ള മറ്റു ഭാരവാഹികളെയും ഏകകണ്ഡേന അതോടൊപ്പം തെരഞ്ഞെടുത്തു.

കെ.സി.എ.എൻ.എ യുടെ നിലവിലെ സെക്രട്ടറിയാണ് ഫിലിപ്പ് മഠത്തിൽ. ന്യൂയോർക്കിൽ സ്വന്തമായി ആസ്ഥാന മന്ദിരമുള്ള ഏതാനും ചില മലയാളീ സംഘടനകളിൽ ഒന്നാണ് 48 വർഷം മുൻപ് ഉടലെടുത്ത കെ.സി.എ.എൻ.എ.. ദീർഘകാലമായി ഈ സംഘടനയിൽ അംഗമായ ഫിലിപ്പ് മഠത്തിൽ കഴിഞ്ഞ പല വർഷങ്ങളിൽ അതിന്റെ ഭരണ സമിതിയിൽ അംഗമായിരുന്നിട്ടുണ്ട്. ലോങ്ങ് ഐലൻഡിലെ വിവിധ സംഘടനകളിൽ അംഗവും സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മലയാളികളുടെ ഇടയിലെ നിറ സാന്നിദ്ധ്യവുമായ മഠത്തിൽ മികച്ച ഒരു സംഘാടകൻ കൂടിയാണ്.

മലയാളീ ബോട്ട് ക്‌ളബ്ബ്, അമേരിക്കൻ കർഷക-പുഷ്പ ശ്രീ, ഫിഷിങ് ക്‌ളബ്ബ്, ചെണ്ട ക്‌ളബ്ബ് തുടങ്ങിയ കൂട്ടായ്മകളുടെ രൂപീകരണത്തിൽ മുൻ നിരയിലുണ്ടായിരുന്ന മഠത്തിൽ 2022-2024 വർഷത്തെ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ റീജിയണൽ ചെയർമാൻ കൂടിയാണ്. കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, കേരളാ സെന്റർ തുടങ്ങിയ സംഘടനകളിലെ കമ്മറ്റികളിൽ പല വർഷങ്ങൾ സേവനം ചെയ്ത പ്രവർത്തി പരിചയം പുതിയ ചുമതലയിൽ ശോഭിക്കുന്നതിനുള്ള മുതൽക്കൂട്ടാണ്.

'കെ.സി.എ.എൻ.എ യുടെ അടുത്ത വർഷത്തേക്കുള്ള പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്. അർദ്ധ സെഞ്ച്വറിയിലേക്ക് പ്രവേശിക്കാറായ ഈ സംഘടനയെ എല്ലാ അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ മുമ്പോട്ട് നയിച്ച് പുതിയ ഒരു തലത്തിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. കമ്മറ്റിയിൽ ആലോചിച്ച് പുതിയ പദ്ധതികളും വ്യത്യസ്തമാർന്ന പരിപാടികളും അടുത്ത ഒരു വർഷം സംഘടിപ്പിക്കവാൻ ആഗ്രഹിക്കുന്നു. എന്നിൽ വിശ്വാസം അർപ്പിച്ച് ഈ സംഘടനയുടെ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.' പ്രഡിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടു പിന്നാലെ മഠത്തിൽ പറഞ്ഞു.

മാത്യു ജോഷുവ (ബോബി) - സെക്രട്ടറി, ജോണി സക്കറിയ - ട്രഷറർ, സാം സി. കൊടുമൺ - വൈസ് പ്രസിഡന്റ്, ജോബി ജോർജ് - ജോയിന്റ് സെക്രട്ടറി, റിനോജ് കോരുത് - ജോയിന്റ് ട്രഷറർ എന്നിവരാണ് ഏകകണ്ഡേന തെരഞ്ഞെടുക്കപ്പെട്ട മറ്റു ചുമതലക്കാർ. ഇവരെക്കൂടാതെ 13 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും അടുത്ത വർഷത്തേക്കുള്ള കൂട്ടായ പ്രവർത്തനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP