Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഷാരൂഖ് ചിത്രം ജവാൻ സിനിമയുടെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു; ആരാധകരെ കാത്തിരിക്കുന്നത് അൺകട്ട് വെർഷൻ

ഷാരൂഖ് ചിത്രം ജവാൻ സിനിമയുടെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചു; ആരാധകരെ കാത്തിരിക്കുന്നത് അൺകട്ട് വെർഷൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ജവാൻ ഒ.ടി.ടിയിൽ പ്രദർശനം തുടങ്ങി. നെറ്റ്ഫ്‌ളിക്‌സാണ് ജവാൻ സ്ട്രീം ചെയ്യുന്നത്. ബോക്‌സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് തിയറ്ററുകളിൽ ജൈത്രയാത്ര തുടരുന്ന സമയത്താണ് ചിത്രത്തിന്റെ ഒ.ടി.ടി പ്രദർശനം ആരംഭിച്ചത്.

ജവാന്റെ ഒ.ടി.ടി റിലീസിന് വേറെയുമുണ്ട് പ്രത്യേകതകൾ. തിയേറ്ററിൽ നമ്മൾ കണ്ട ജവാനപ്പുറം അൽപ്പം എക്‌സ്ട്രാ കൂടി ഒ.ടി.ടി വേർഷനിൽ കാണാം. സിനിമയുെട എക്‌സറ്റെൻഡഡ് കട്ട് വേർഷൻ ആണ് നെറ്റ്ഫ്‌ളിക്‌സിലൂടെ കാണാനാകുക. 'ജവാൻ ഇപ്പോൾ നെറ്റ്ഫ്‌ളിക്‌സിൽ അതിന്റെ അൺകട്ട്, എക്സ്റ്റൻഡഡ് പതിപ്പിൽ ലോകമെമ്പാടും സ്ട്രീം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ഞാൻ! സ്‌ക്രിപ്റ്റിൽ നിന്ന് സ്‌ക്രീനിലേക്കുള്ള ജവാന്റെ യാത്ര അസാധാരണമായ ഒന്നായിരുന്നു'- ഷാരൂഖ് ചിത്രത്തിന്റെ ഒ.ടി.ടി വേർഷനെ കുറിച്ചു പറയുന്നു.

സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1,150 കോടി രൂപയാണെന്ന് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നു. റെഡ് ചില്ലീസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആയിരുന്നു നിർമ്മാണം.

ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് ജവാൻ സ്വന്തമാക്കിയിരുന്നു. അതുമാത്രമല്ല, ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന പ്രത്യേകതയും ജവാനുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP