Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ബിരുദ പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകണം: കങ്കണ റണാവത്ത്

ബിരുദ പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകണം: കങ്കണ റണാവത്ത്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബിരുദ പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നൽകണമെന്ന് നടി കങ്കണ റണാവത്ത്. ജനങ്ങളിൽ അച്ചടക്കബോധം വളർത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാർഗമാണ് സൈനിക പരിശീലനമെന്നും ജനങ്ങളുടെ മടിയും ഉത്തരവാദിത്വമില്ലായ്മയും മാറും എന്നാണ് കങ്കണ പറയുന്നത്.

എതിർപക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളിലെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും താരം ചോദ്യം ചെയ്യുന്നുമുണ്ട്. 'തേജസ്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ സംസാരിച്ചത്.

''ചൈനയിലെയും പാക്കിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ, ക്രിക്കറ്റ് കളിക്കാർ അവരെ കെട്ടിപ്പിടിക്കുമ്പോൾ അവരെ ശത്രുക്കളായി കരുതുന്നത് താൻ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികർ ചോദിക്കും.

'ഇതിനാണ് ഞങ്ങൾ തേജസ് നിർമ്മിച്ചത്. അതിർത്തിയിൽ പോരാടുമ്പോൾ തനിക്ക് പിന്നിൽ നിന്ന് രാജ്യത്തെ ജനങ്ങൾ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നു എന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്'' എന്നാണ് കങ്കണ വ്യക്തമാക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP