Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ, തെറ്റുകളിൽ നിന്ന് പഠിക്കൂ'; സെക്‌സ് എജ്യുക്കേഷൻ സീരിസ് പ്രമോയുമായി ഷക്കീല

'തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ, തെറ്റുകളിൽ നിന്ന് പഠിക്കൂ'; സെക്‌സ് എജ്യുക്കേഷൻ സീരിസ് പ്രമോയുമായി ഷക്കീല

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സെപ്റ്റംബർ 21 നാണ് നെറ്റ്ഫ്‌ളിക്‌സിലെ ജനപ്രിയ സീരീസായ സെക്‌സ് എജ്യുക്കേഷൻ ഫൈനൽ സീസൺ പുറത്തിറങ്ങിയത്. പ്രേക്ഷക പിന്തുണയിൽ ഏറെ മുന്നിലാണ് ഈ സീരിസ്. സീരീസിന്റെ മലയാളത്തിൽ പുറത്തിറങ്ങിയ പ്രമോയും ശ്രദ്ധേയമാകുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പുറത്തിറക്കിയ പ്രമോയിൽ ഷക്കീലയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷക്കീലാസ് ഡ്രൈവിങ് സ്‌കൂൾ എന്ന പേരിൽ മൈത്രി അഡ്വർടൈസിങ് വർക്‌സ് തയ്യാറാക്കിയ പ്രമോയിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് ഷക്കീലയെ അവതരിപ്പിച്ചിരിക്കുന്നത്. സെക്‌സ് എജ്യുക്കേഷൻ എന്താണെന്നും അതിന്‌റെ പ്രധാന്യവും മലയാളിക്ക് ഷക്കീല വ്യക്തമാക്കുന്നതാണ് പ്രമോ.

കെവി ശിവപ്രസാദാണ് പ്രമോ സംവിധാനം ചെയ്തത്. ഷക്കീല അഭിനയിച്ച ഡ്രൈവിങ് സ്‌കൂൾ എന്ന സിനിമയുടെ പേര് തന്നെയാണ് പ്രമോയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. ഗോപു, ഷീലു എന്നീ യുവാക്കൾ ഡ്രൈവിങ് പഠിക്കാനെത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ചും പങ്കാളിയുടെ അഭിരുചിയും അനുവാദവും സെക്‌സിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് പ്രമോയിൽ പറയുന്നു. മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ബോധവത്കരണവുമായി എത്തുന്ന വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു.

നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ സെക്‌സ് എജ്യുക്കേഷൻ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കൃത്യവും വ്യക്തവുമായ ബോധവത്കരണമാണ് രസകരമായി അവതരിപ്പിക്കുന്നത്. ആസാ ബട്ടർഫീൽഡ് , ഗില്ലിയൻ ആൻഡേഴ്സൺ , എൻകുറ്റി ഗത്വ , എമ്മ മക്കി , കോണർ സ്വിൻഡെൽസ് , കേദാർ വില്യംസ്-സ്റ്റിർലിങ് , അലിസ്റ്റർ പെട്രി , മിമി കീൻ എന്നിവരാണ് പ്രധാന താരങ്ങൾ. 2019 ജനുവരി 11 നാണ് സീരീസിന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത്. ആഗോള തലത്തിൽ വൻസ്വീകാര്യതയാണ് സീരീസിന് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP