Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടത് അടിയന്തരമായി പിൻവലിക്കണം; പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സിഎസ്‌ഐആർ നമോ 108 എന്ന് പേരിട്ടതിലെ രാഷ്ട്രീയലാക്കും അപലപനീയം; വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടത് അടിയന്തരമായി പിൻവലിക്കണം; പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സിഎസ്‌ഐആർ നമോ 108 എന്ന് പേരിട്ടതിലെ രാഷ്ട്രീയലാക്കും അപലപനീയം; വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചന്ദ്രനിൽ ചന്ദ്രയാൻ മൂന്ന് ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്നത് അനുചിതമായ പ്രവർത്തനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. 'ആകാശ ഗോളങ്ങൾക്കും ബഹിരാകാശ ഇടങ്ങൾക്കും പേര് നൽകുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച മാനദണ്ഡങ്ങളാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്. നാമകരണത്തിനുള്ള ആധുനിക മാനദണ്ഡങ്ങളിൽ മിത്തുകൾക്ക് യാതൊരു സ്ഥാനവുമില്ല. ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ ഗവേഷണരംഗത്ത് മുന്നേറ്റമുണ്ടാക്കിയ വ്യക്തികളുടേയോ പേരാണ് നൽകാനാവുന്നത്.'' അക്കാദമികവും ശാസ്ത്രീയവുമായ ഇത്തരം കാര്യങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ആ മേഖലകളിൽ ഒറ്റപ്പെടുന്നതിന് കാരണമായേക്കാമെന്ന് പരിഷത്ത് പ്രസിഡന്റ് ബി രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ശാസ്ത്രത്തിന്റെ ഉജ്വലമായ നേട്ടങ്ങളെ പോലും രാഷ്ട്രീയ താത്പര്യങ്ങൾ വച്ച് കൊണ്ട് മതപരവും വിശ്വാസപരവുമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് ആഗോളതലത്തിൽ അക്കാദമിക ഗവേഷണ രംഗത്ത് ഇന്ത്യയെ നാണം കെടുത്തുകയും ചെയ്യുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു. 'സ്വാതന്ത്ര്യദിന തലേന്ന് പുതുതായി കണ്ടെത്തിയ താമര ഇനത്തിന് സിഎസ്‌ഐആർ നമോ 108 എന്ന് പേരിട്ടതിനു പിന്നിലെ രാഷ്ട്രീയ ലാക്കും അപലപനീയമാണ്. ചാന്ദ്രയാൻ മൂന്നിന്റെ വിജയത്തെ തുടർന്ന് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പലതും ഭരണകക്ഷിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പിൻപറ്റിയുള്ളതാകുന്നത് ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരവുമാണ്.

ശാസ്ത്ര സമൂഹം നിർവ്വഹിക്കേണ്ട ചുമതലകൾ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിഷണീയമല്ല. 1967ലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ബഹിരാകാശ ഗോളങ്ങൾ മാനവരാശിയുടെ പൊതുസ്വത്താണ്. ആ ഉടമ്പടിയുടെ ലംഘനം ബഹിരാകാശ മേഖലയുടെ ദുരുപയോഗത്തിനെതിരെ ഇന്ത്യ കൈക്കൊണ്ടിട്ടുള്ള ധാർമിക നിലപാടിനെയാണ് ദുർബലപ്പെടുത്തുന്നത്.'' ഇതെല്ലാം കണക്കിലെടുത്ത് ചന്ദ്രനിലെ ഈ പ്രത്യേകസ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP