Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

സുപ്രാധന ഉദ്യോഗസ്ഥരെല്ലാം യാത്രകൾ റദ്ദാക്കും; കേന്ദ്രമന്ത്രിമാർ ആരും വിദേശ പര്യടനത്തിന് പോകില്ല; ബിജെപി എംപിമാരും ഡൽഹിയിൽ തന്നെ ഉണ്ടാകും; അടുത്ത സമ്മേളനം പുതിയ പാർലമെന്റിൽ? ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പിലും ഏകീകൃത സിവിൽ കോഡിലും വനിതാ സംവരണത്തിലും നിയമ നിർമ്മാണ സാധ്യതകൾ; ഏവരും പ്രതീക്ഷിക്കുന്നത് ഡിസംബറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്

സുപ്രാധന ഉദ്യോഗസ്ഥരെല്ലാം യാത്രകൾ റദ്ദാക്കും; കേന്ദ്രമന്ത്രിമാർ ആരും വിദേശ പര്യടനത്തിന് പോകില്ല; ബിജെപി എംപിമാരും ഡൽഹിയിൽ തന്നെ ഉണ്ടാകും; അടുത്ത സമ്മേളനം പുതിയ പാർലമെന്റിൽ? ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പിലും ഏകീകൃത സിവിൽ കോഡിലും വനിതാ സംവരണത്തിലും നിയമ നിർമ്മാണ സാധ്യതകൾ; ഏവരും പ്രതീക്ഷിക്കുന്നത് ഡിസംബറിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 18 മുതൽ 22 വരെ നടക്കുമ്പോൾ അഭ്യൂഹങ്ങൾ ഏറെ. സമ്മേളനത്തിന്റെ അജൻഡ എന്താണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇത് രാഷ്ട്രീയകേന്ദ്രങ്ങളിൽ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കി.അമൃത്കാലിൽ നടക്കുന്ന സമ്മേളനത്തിൽ അർഥപൂർണമായ ചർച്ചകൾ നടക്കട്ടെയെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് മന്ത്രി പ്രഹ്‌ളാദ് ജോഷി പ്രത്യേക സമ്മേളനത്തിയതി ട്വീറ്റ് ചെയ്തത്. പഴയ പാർലമെന്റ് മന്ദിരത്തിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ചിത്രങ്ങളടങ്ങിയ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കുമെന്നാണ് സൂചന. അങ്ങനെ എല്ലാം നാടകീയമാക്കുകയാണ് കേന്ദ്ര സർക്കാർ.

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി, വനിതാ സംവരണ ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയവ കൊണ്ടുവരാനാവും സമ്മേളനമെന്ന അഭ്യൂഹം ശക്തമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നും പറയപ്പെടുന്നു. ചന്ദ്രയാൻ3 വിജയവും ജി20 ഉച്ചകോടിയും പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും നേട്ടങ്ങളായി അവതരിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഡിസംബറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ സെപ്റ്റംബറിൽ ലോക്‌സഭ പിരിച്ചു വിടണം. ഇതുകൊണ്ടാണ് സമ്മേളനത്തിൽ അഭ്യൂഹം ഏറെയാകുന്നതും.

എംപിമാരോട് സമ്മേളന ദിവസങ്ങളിൽ ഡൽഹി വിടരുതെന്ന നിർദ്ദേശം ബിജെപി നൽകിയിട്ടുണ്ട്. ഇതിനൊപ്പം സുപ്രധാന കേന്ദ്ര സർക്കാർ ജീവനക്കാരോട് വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ കേന്ദ്ര സർക്കാരും നിർദ്ദേശിച്ചു. പ്രധാന ഉദ്യോഗസ്ഥരെല്ലാം പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ ഡൽഹിയിലുണ്ടാകണം. കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദർശനവും ഒഴിവാക്കും. വ്യക്തമായ പദ്ധതികളുമായാണ് പാർലമെന്റ ്‌സമ്മേളനം നടത്തുന്നതെന്നാണ് വിലയിരുത്തൽ. അജണ്ട അവസാനമേ കേന്ദ്രം പ്രഖ്യാപിക്കൂ. പ്രതിപക്ഷ 'ഇന്ത്യ' മുന്നണി സമ്മേളനം മുംബൈയിൽ തുടങ്ങുന്നതിനു തൊട്ടുമുൻപും, അദാനി ഗ്രൂപ്പിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വന്ന ദിവസവുമാണ് പ്രത്യേക സമ്മേളനത്തിന്റെ അറിയിപ്പ് എന്നതു ശ്രദ്ധേയമായി.

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നു സമ്മേളനത്തിൽ ആവശ്യപ്പെടുമെന്നു പ്രതിപക്ഷം വ്യക്തമാക്കി. ഈ വർഷം നടത്തേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങളുമായി തിരഞ്ഞെടുപ്പു കമ്മിഷൻ മുന്നോട്ടുപോകുകയാണ്. 'ഒരു രാജ്യം ഒരേ സമയം തിരഞ്ഞെടുപ്പ്' എന്ന ആശയം വർഷങ്ങളായി ചർച്ചയിലുണ്ട്. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് 2018 ൽ ദേശീയ നിയമ കമ്മിഷൻ കരട് റിപ്പോർട്ട് നൽകിയിരുന്നു; കൂടുതൽ ചർച്ച ആവശ്യമാണെന്നും പറഞ്ഞിരുന്നു.

വനിതാ സംവരണ ബിൽ രണ്ടാം യുപിഎ സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു പാസാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല. ബിജെപിയുടെ 'വിവാദ അജൻഡ'യിൽ നടപ്പാക്കാൻ ബാക്കിയുള്ളത് ഏക വ്യക്തിനിയമമാണ്. ഒരേ സമയം തിരഞ്ഞെടുപ്പ്, വനിതാ സംവരണം, വ്യക്തിനിയമം എന്നിവയിൽ 'ഇന്ത്യ' മുന്നണിയിലെ പാർട്ടികൾക്കെല്ലാം ഏകാഭിപ്രായമല്ല. ഇത് മുതലെടുക്കാനാണ് കേന്ദ്ര ശ്രമം. എങ്ങനേയും പ്രതിപക്ഷ മുന്നണിയെ തകർക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസും ആരോപിക്കുന്നു.

വ്യവസായി ഗൗതം അദാനിക്കെതിരേ പുതിയ ആരോപണമുയർന്നതും ഇന്ത്യ സഖ്യം മുംബൈയിൽ വെള്ളിയാഴ്ച യോഗം ചേരുന്നതും സംബന്ധിച്ച വാർത്തകളെ മറികടക്കാനാണ് പാർലമെന്റ് സമ്മേളനത്തിയതി പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു. ഗണേശ ചതുർഥി ദിവസം സമ്മേളനം പ്രഖ്യാപിച്ചതിനെ ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി, എൻ.സി.പി. നേതാവ് സുപ്രിയാ സുലെ എന്നിവർ വിമർശിച്ചു.

ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചുനടത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് ബിൽ. അതിനിടെ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിൽ ആക്കാൻ ആണ് തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP