Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

സി പി എമ്മിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും തൃപ്തി വരാതെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ; 'മാതൃഭൂമി' എതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നു; ഒരിക്കൽ കൂടി വിചാരണയ്ക്ക് വരാൻ താൻ തയ്യാർ; പറയുന്ന കാര്യങ്ങളിൽ തീർപ്പുകൽപിക്കാൻ എം എം മണി കൂടി വേണമെന്ന വ്യവസ്ഥ മാത്രം; സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

സി പി എമ്മിന്റെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞെങ്കിലും തൃപ്തി വരാതെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ; 'മാതൃഭൂമി' എതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നു; ഒരിക്കൽ കൂടി വിചാരണയ്ക്ക് വരാൻ താൻ തയ്യാർ;  പറയുന്ന കാര്യങ്ങളിൽ തീർപ്പുകൽപിക്കാൻ എം എം മണി കൂടി വേണമെന്ന വ്യവസ്ഥ മാത്രം; സംവാദത്തിന് വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ ഒരിക്കൽ കൂടി വിചാരണയ്ക്ക് വരാൻ തയ്യാറെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. 'സിപിഎം ഉയർത്തിയ ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ആരോഗ്യപരമായ ഏത് സംവാദവും ചർച്ചയും ഇനിയും ആകാം. 100% സുതാര്യത ഈ വിഷയത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ തൃപ്തി വരാത്ത പോലെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്, അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്ന മാതൃഭൂമി എന്ന പത്ര മാധ്യമ സ്ഥാപനം ഏതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്.

ആരോപണങ്ങൾക്ക് മറുപടി പറയാൻ ചർച്ച നിശ്ചയിക്കുമ്പോൾ, ഇടുക്കിയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് എം എം മണിയുടെ സാന്നിധ്യം കൂടി വേണമെന്ന വ്യവസ്ഥയും മാത്യു കുഴൽനാടൻ മുന്നോട്ടുവയ്ക്കുന്നു.

എനിക്കെതിരെ സിപിഎം ഉയർത്തിയ ആരോപണങ്ങൾക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ആരോഗ്യപരമായ ഏത് സംവാദവും ചർച്ചയും ഇനിയും ആകാം. 100% സുതാര്യത ഈ വിഷയത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ തൃപ്തി വരാത്ത പോലെ പല കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്, അത് അവഗണിക്കാവുന്നതാണ് എന്ന് പലരും പറഞ്ഞെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്ന മാതൃഭൂമി എന്ന പത്ര മാധ്യമ സ്ഥാപനം ഏതാനും ചില പുതിയ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്.

മാതൃഭൂമിക്ക് കേരളത്തിലെ പൊതു സമൂഹത്തിനു മുൻപിൽ ഉള്ള വിശ്വാസ്യതയെയും മതിപ്പിനെയും ഞാൻ ബഹുമാനിക്കുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി മാതൃഭൂമി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ അതിനായി ചില വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കട്ടെ.

എന്നോടുള്ള മാതൃഭൂമിയുടെ ചോദ്യങ്ങൾ എന്തൊക്കെയാണ് എന്ന് പരസ്യപ്പെടുത്തുക. അതിനുശേഷം ഈ ചോദ്യങ്ങൾ ചോദിക്കാൻ മാതൃഭൂമി ആരെ വേണമെങ്കിലും നിയോഗിക്കുക. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും, ഒക്കെയായി ബന്ധപ്പെട്ടതായതുകൊണ്ട് ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളിൽ സത്യസന്ധതയും, യാഥാർത്ഥ്യവും, വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവർത്തകരേക്കാൾ പറയാൻ കഴിയുന്നവരാണ് അവരിൽ പലരും.

ഈ കാര്യത്തിൽ ഞാൻ മുന്നോട്ടുവയ്ക്കുന്ന പേര് ഇടുക്കിയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവും മുന്മന്ത്രിയുമായുള്ള എം.എം മണിയുടേതാണ്. ചോദ്യങ്ങൾക്കുള്ള മറുപടിയുമായി മാതൃഭൂമി ചാനലിൽ തന്നെ ഒരു ചർച്ചവെക്കാം. അപ്പോൾ പൊതു സമൂഹത്തിനും അത് കേൾക്കാൻ കഴിയുമല്ലോ.സ്ഥലവും സമയവും മാതൃഭൂമിക്ക് തന്നെ നിശ്ചയിക്കാം..

ഇതാണ് എനിക്ക് ഇതിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി. ഒരു കാര്യമേ അവസാനമായി പറയാനുള്ളൂ. കാര്യങ്ങൾക്ക് വ്യക്തത വന്നാലും വീണ്ടും വീണ്ടും പുകമറ സൃഷ്ടിക്കാൻ വേണ്ടി മാത്രം ഒരു മാധ്യമ സ്ഥാപനത്തെയോ അതിന്റെ ക്രെഡിബിലിറ്റിയെയോ, അതിലെ ഉന്നത സ്ഥാനങ്ങളെയോ ദയവുചെയ്ത് ദുരുപയോഗം ചെയ്യരുത് എന്നൊരു അഭ്യർത്ഥന മാത്രം.ഒരിക്കൽ കൂടി വിചാരണയ്ക്കായി വരാൻ ഞാൻ തയ്യാറാണ്..

കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം

തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ മാത്യു കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം. ന്യായ വിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. അഞ്ചും ആറും ഇരട്ടി വില വർധിക്കാറുണ്ട്. ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ ആദ്യം കൃത്യമായ മറുപടി പറയട്ടെയെന്നും മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് സിപിഎം നിലപാട്.

നികുതി വെട്ടിപ്പിനെക്കുറിച്ചും രജിസ്‌ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു. റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു. ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മാത്യു കുഴൽനാടൻ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്. വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത് കുഴൽ നാടനും കുടുംബത്തിനും ഉണ്ട്. നാമനിർദ്ദേശപത്രികയിൽ 2016 മുതൽ 2021 വരെയുള്ള കുടുംബ വരുമാനം 95,86,650 രൂപയാണ്. എന്നാൽ ഈ കാലയളവിൽ മാത്യുവിന്റെയും ഭാര്യയുടെയും പേരിൽ 30.5 കോടി രൂപയുടെ സ്വയാർജിത സ്വത്താണ് രേഖകൾ കാണിക്കുന്നത്. വിദേശത്ത് 24ശതമാനം ഷെയറായി 9 കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടുണ്ടോ? വിദേശത്ത് 2.5 ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയോടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സി എൻ മോഹനൻ പറഞ്ഞു

അതിനിടെ, ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ റിസോർട്ടിന്റെ ഭാഗമാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. 2018 ലാണ് 800 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ടു നില കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസും നൽകിയിരുന്നു.

ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ കൂടുതൽ തുക അടച്ചെന്നും പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാർ രേഖ പ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നുമാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സിപിഎമ്മിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. തന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടാമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP