Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

വീടിന്റെ പിൻവാതിൽ കല്ല് കൊണ്ടിടിച്ചു തകർത്തു; വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്താൻ ശ്രമം; ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീട്ടുകാരുടെ അലർച്ചകേട്ട് ഓടിയെത്തി നാട്ടുകാർ; രക്ഷപ്പെട്ട മോഷ്ടാക്കളുടെ സംഘം വലയിലായതായി സൂചന

വീടിന്റെ പിൻവാതിൽ കല്ല് കൊണ്ടിടിച്ചു തകർത്തു; വീട്ടുകാരെ ആക്രമിച്ച് മോഷണം നടത്താൻ ശ്രമം; ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീട്ടുകാരുടെ അലർച്ചകേട്ട് ഓടിയെത്തി നാട്ടുകാർ; രക്ഷപ്പെട്ട മോഷ്ടാക്കളുടെ സംഘം വലയിലായതായി സൂചന

മറുനാടൻ മലയാളി ബ്യൂറോ

മറയൂർ: മറയൂർ കോട്ടക്കുളത്ത് വീടിന്റെ പിൻവാതിൽ തകർത്ത് മോഷണശ്രമം. വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്താനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒന്നിനാണ് സംഭവം. ദമ്പതിമാരുടെ അലർച്ച കേട്ട് സമീപവാസികൾ എത്തിയതോടെ മോഷ്ടാക്കൾ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. കോട്ടക്കുളത്ത് സതീഷിന്റെ വീടിന്റെ വാതിലുകൾ തകർത്താണ് കവർച്ച നടത്താൻ ശ്രമിച്ചത്.

വീടിന്റെ പിൻവാതിലിൽ ആരോ ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് സതീഷിന്റെ ഭാര്യ ശ്രീലേഖ ഉണർന്നത്. സതീഷിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. പെട്ടെന്ന് വീട്ടിലെ വിളക്കുകളെല്ലാം തെളിയിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. പെട്ടെന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. എന്നാൽ, സമീപത്തെ വീടുകളിൽ വെളിച്ചമുണ്ടായിരുന്നു. കള്ളന്മാരാണ് ഇതിനുപിന്നിലെന്ന സംശയത്താൽ പെട്ടെന്ന് വീട്ടിലുണ്ടായിരുന്നവർ കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു.

രണ്ടുമിനിറ്റിനകം പിൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ വാതിൽ കല്ല് ഉപയോഗിച്ച് ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചു. സതീഷും ശ്രീലേഖയും വാതിൽ ബലമായി അമർത്തിപ്പിടിച്ചു. മുറിയിലെ ജനൽ തുറന്ന് സമീപവാസികളെ അറിയിക്കാനും ശ്രമിച്ചു.

ഈ സമയത്ത് നൂറുമീറ്റർ അകലെയുള്ള മറയൂർ മാശി- കോവിൽക്കടവ് റോഡിലൂടെ മറയൂർ പൊലീസ് സംഘം ജീപ്പിൽ വരുന്നത് കണ്ടു. വിളിച്ച് കൂവിയെങ്കിലും ദൂരംകൂടുതലായതിനാൽ പൊലീസ് അറിഞ്ഞില്ല. മോഷ്ടാവ് വാതിലിന്റെ പൂട്ട് തകർത്തെങ്കിലും സതീഷ് ശക്തമായി അടച്ചുപിടിച്ചു. ഈ സമയത്ത് ശ്രീലേഖയുടെ കൈവിരലുകൾക്ക് പരിക്കേറ്റു.

വീട്ടുകാരുടെ അലർച്ചകേട്ട്, സമീപത്ത് താമസിക്കുന്ന ശ്രീലേഖയുടെ കുടുംബം പുറത്തിറങ്ങി നാട്ടുകാരെ കൂട്ടി എത്തിയെങ്കിലും മോഷ്ടാക്കൾ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. പോകുംവഴി സതീഷിന്റെ മൊബൈൽ ഫോൺ എടുത്തെങ്കിലും കുറച്ചകലെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

മറയൂർ ഹൈസ്‌കൂളിൽ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്ത് നിന്നാണ് വാതിൽ പൊളിക്കാൻ കമ്പി എടുത്തത്. ആദ്യം ഹൈസ്‌കൂളിന് താഴെ താമസിക്കുന്ന സെൽവിയുടെ വീട്ടിൽ മോഷണത്തിന് സംഘം എത്തിയെങ്കിലും അവർ ബഹളമുണ്ടാക്കിയതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. പിന്നീടാണ് സതീഷിന്റെ വീട്ടിൽ മോഷണത്തിന് എത്തിയത്. മറയൂർ പൊലീസ് സ്ഥലത്തെത്തി.

അതേ സമയം കോട്ടകുളത്ത് വീടുകളിൽ മോഷണം നടത്തിയ സംഘാംഗങ്ങളെന്ന് കരുതുന്നവർ പൊലീസ് വലയിലായതായി സൂചന. തമിഴ്‌നാട്ടിൽ നിന്നുമുള്ള നാലുപേരെയാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയതായി അറിയുന്നത്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP