Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

അഞ്ചുമാസത്തിനിടെ അഞ്ചാം സന്ദർശനം; മധ്യപ്രദേശിൽ നൂറുകോടിയുടെ ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്താൻ പ്രധാനമന്ത്രി

അഞ്ചുമാസത്തിനിടെ അഞ്ചാം സന്ദർശനം; മധ്യപ്രദേശിൽ നൂറുകോടിയുടെ ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്താൻ പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശിൽ അഞ്ചുമാസത്തിനിടെ അഞ്ചാം സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നൂറുകോടിയുടെ ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്താനാണ് ്ര്രപധാനമന്ത്രി എത്തുന്നത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണു ക്ഷേത്രം.

പതിനാലാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയും സാമൂഹിക പരിഷ്‌കർത്താവുമായ സന്ത് രവിദാസിനാണു ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മധ്യകാല ഇന്ത്യയിലെ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന വ്യക്തികളിൽ ഒരാളാണ് സന്ത് രവിദാസ്. പതിനായിരം ചതുരശ്ര അടിയിൽ നാഗര ശൈലിയിലാണു ക്ഷേത്രം നിർമ്മിക്കുക.

രവിദാസിന്റെ രചനകൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയവും സമീപത്തായി നിർമ്മിക്കും. ലൈബ്രറി കൂടാതെ മീറ്റിങ് ഹാളും, ജല സംഭരണിയും ഭക്തർക്കു താമസിക്കാനുള്ള സൗകര്യവും ഉണ്ടാവും. ക്ഷേത്രത്തിനു വലിയ രണ്ട് പ്രവേശന കവാടങ്ങൾ ഉണ്ടാവും. സിസിടിവി ക്യാമറകളും ക്രമീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP